- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഷാര്‍ജയില്‍ അല്‍ നഹദയില്‍ ഫ്ലാറ്റില്‍ തീപ്പിടിത്തം: നാലു പേര് മരിച്ചു; കത്തി നശിച്ചത് ഒട്ടേറെ അപ്പാര്‍ട്ട്മെന്റുകള്‍
ഷാര്‍ജയില്‍ അല്‍ നഹദയില്‍ ഫ്ലാറ്റില്‍ തീപ്പിടിത്തം
ഷാര്‍ജ: ഷാര്‍ജയിലെ ഫ്‌ലാറ്റിലുണ്ടായ തീപ്പിടിത്തത്തില്‍ വന്‍ നാശനഷ്ടം. അല്‍ നഹദയിലെ ഫ്ളാറ്റിലുണ്ടായ അഗ്നിബാധയില്‍ നാലുപേര്‍ മരിച്ചു. ആറുപേര്‍ക്ക് പരിക്കേറ്റു. നിരവധി പ്രവാസികള്‍ താമസിക്കുന്ന ബഹുനില കെട്ടിടത്തിന്റെ ഏറ്റവും മുകളിലത്തെ നിലയിലാണ് അഗ്‌നിബാധയുണ്ടായത്. മരിച്ചവരെ കുറിച്ചുള്ള വിവരങ്ങള്‍ അറിവായി വരുന്നതേയുള്ളൂ.
സഹാറ സെന്ററിന്റെ എതിര്‍വശത്തുള്ള ഫ്ളാറ്റില്‍ രാവിലെ പതിനൊന്നരയോടെയാണ് തീപ്പിടിത്തമുണ്ടായതെന്ന് ഷാര്‍ജ പോലീസ് അറിയിച്ചു. ഒട്ടേറെ അപ്പാര്‍ട്ട്മെന്റുകള്‍ കത്തിനശിച്ചു. അഗ്‌നിരക്ഷാ സേനയും പോലീസും സ്ഥലത്തെത്തി ഉച്ചയോടെ തീ നിയന്ത്രണവിധേയമാക്കി. മുവെയ്ല വ്യവസായ മേഖലയില്‍ ഉണ്ടായ മറ്റൊരു തീപ്പിടത്തത്തില്‍ വെയര്‍ഹൗസ് പൂര്‍ണമായും കത്തിനശിച്ചു.
Next Story