- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
314 യാത്രക്കാര്‍; പാര്‍ക്ക് ചെയ്യുന്നതിനിടെ പാര്‍ക്ക് ചെയ്ത മറ്റൊരു വിമാനത്തിലേക്ക് ഇടിച്ച് കയറി മറ്റൊരു വിമാനം; ഇടിച്ചത് വാലില്‍; യാത്രക്കാര്‍ക്ക് ആര്‍ക്കും പരിക്കില്ല; ഒഴിവായത് വന്‍ദുരന്തം
സിയാറ്റില്‍: ലാന്‍ഡിംഗിന് തൊട്ട് പിന്നാലെ കൂട്ടിയിടിച്ച് രണ്ട് വിമാനങ്ങള്‍. അമേരിക്കയിലെ അമേരിക്കയിലെ സിയാറ്റില്‍ ടകോമ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ബുധനാഴ്ചയാണ് സംഭവം. ജപ്പാന്‍ എയര്‍ലൈന്റെ യാത്രാ വിമാനവും ഡെല്‍റ്റ എയര്‍ലൈന്റെ ജെറ്റ് വിമാനവും തമ്മിലാണ് കൂട്ടിയിടിച്ചത്. രാവിലെ പത്തേകാലോടെയാണ് അപകമുണ്ടായത്.
ടോക്കിയോയില്‍ നിന്ന് എത്തിയ ജപ്പാന്‍ എയര്‍ലൈന്‍ 68 വിമാനം ലാന്‍ഡ് ചെയ്തതിന് പിന്നാലെ ടാക്‌സി ചെയ്യുകയായിരുന്ന ഡെല്‍റ്റ വിമാനത്തിന്റെ വാലിലേക്ക് ഇടിക്കുകയായിരുന്നു എന്ന് അധികൃതര്‍ പറഞ്ഞു. റണ്‍വേയിലെ ഐസ് നീക്കിയ ശേഷമുള്ള അറിയിപ്പിനായി കാത്തിരിക്കുമ്പോഴാണ് സംഭവം. ബോയിംഗ് 787 9 ഡ്രീം ലൈനര്‍ വിമാനവും ബോയിംഗ് 737 വിമാനവും തമ്മിലാണ് കൂട്ടിയിടിച്ചത്.
രണ്ട് വിമാനങ്ങളും വേഗത കുറഞ്ഞ അവസ്ഥയിലായതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്. 142 യാത്രക്കാരാണ് ഡെല്‍റ്റ വിമാനത്തില്‍ 142 പേരും ജപ്പാന്‍എയര്‍ലൈന്‍ വിമാനത്തില്‍ 172 യാത്രക്കാരും 13 ക്രൂ അംഗങ്ങളുമാണ് ഉണ്ടായിരുന്നത്. രണ്ട് വിമാനങ്ങളിലെയും മുഴുവന്‍ യാത്രക്കാരെയും താഴെ ഇറക്കിയതായും ജീവനക്കാര്‍ക്കോ യാത്രക്കാര്‍ക്കോ പരിക്കുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും വിമാനത്താവള അധികൃതര്‍ അറിയിച്ചു.
സംഭവം നടന്നത് പാര്‍ക്കിങ് ഏരിയയില്‍ ആയതിനാല്‍ വിമാനത്താവള പ്രവര്‍ത്തനങ്ങളെ കുറച്ച് മാത്രമേ ബാധിച്ചിട്ടുള്ളൂ എന്ന് അധികൃതര്‍ പറഞ്ഞു. അതേസമയം, സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ അറിയിച്ചു.