ഹീത്രു: കോക്ക്പിറ്റില്‍ പുക കണ്ടതിനെ തുടര്‍ന്ന് ഡെല്‍റ്റ എയര്‍ലൈന്‍സിന്റെ വിമാനം ഹീത്രൂ വിമാനത്താവളത്തില്‍ അടിയന്തിരമായി ലാന്‍ഡ് ചെയ്തു. ഹീത്രൂവില്‍ നിന്നും പറന്നുയര്‍ന്ന ഉടന്‍ തന്നെയാണ് വിമാനം തിരിച്ചിറക്കിയത്.ബോസ്റ്റണ്‍ ലോഗന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പോവുകയായിരുന്നു വിമാനം. പറന്നുയര്‍ന്ന് ഒന്നര മണിക്കൂര്‍ കഴിഞ്ഞപ്പോഴാണ് കോക്ക്പിറ്റില്‍ പുക കണ്ടതായി ജീവനക്കാര്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് വിമാനം ബ്രിട്ടനിലേക്ക് മടങ്ങിയത്.

കോണ്‍വാളിന്റെ പശ്ചിമ തീരത്തിന് മുകളില്‍ സമുദ്ര നിരപ്പില്‍ നിന്നും 36,000 അടി ഉയരത്തില്‍ വെച്ചാണ് പുക കണ്ടത്. ഏതോ യന്ത്ര തകരാറാണ് ഇതിന് കാരണമായതെന്ന് കരുതുന്നു.വിമാനം ഇറങ്ങിയ ഉടന്‍ തന്നെ എമര്‍ജന്‍സി സേവന വിഭാഗം അതിനെ വളഞ്ഞു. 250 യാത്രക്കാരെയും സുരക്ഷിതമായി ടെര്‍മിനലില്‍ എത്തിക്കുകയും ചെയ്തു.