- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നേപ്പാളിൽ ശക്തമായ മഴയും, പ്രളയവും; മരണസംഖ്യ 241 ആയി ഉയർന്നു; ജാഗ്രത മുന്നറിയിപ്പ് നൽകി അധികൃതർ
കാഠ്മണ്ഡു: നേപ്പാളിൽ ശക്തമായ മഴ തുടരുന്നതിനിടെ പ്രളയത്തിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 241 ആയി ഉയർന്നു. ശക്തമായ മഴയ്ക്ക് പിന്നാലെ രക്ഷാപ്രവർത്തനം നടന്നുവരികയാണെന്ന് നേപ്പാൾ സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. നിരവധി റോഡുകളും പാലങ്ങളും തകർന്നു. പിന്നാലെ വീടുകളും മറ്റു കെട്ടിടങ്ങളും നശിച്ചു.
കനത്ത മഴയ്ക്ക് പിന്നാലെ 1100 മെഗാ വാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്ന 20 ജലവൈദ്യുത പ്ലാന്റുകൾക്ക് സാരമായ കേടുപാടുണ്ടായി. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദമാണ് ശക്തമായ മഴയ്ക്ക് കാരണമായത്.
കാഠ്മണ്ഡുവിലെ പ്രധാന നദിയായ ബാഗ്മതി കരകവിഞ്ഞൊഴുകുകയാണ്. ഇതിനിടെ, ജനങ്ങൾക്ക് ജാഗ്രത നിർദ്ദേശം നൽകിയിരിക്കുകയാണ്.
Next Story