സിയോള്‍: ദക്ഷിണ കൊറിയയില്‍ വന്‍ തീപിടിത്തം. രാജ്യത്തുടനീളം 20 ലധികം കാട്ടുതീയാണ് പടര്‍ന്നുപിടിച്ചത്. തീപിടിത്തത്തില്‍ രണ്ട് അഗ്‌നിശമന സേനാംഗങ്ങള്‍ മരിക്കുകയും രണ്ട് പേരെ കാണാതാവുകയും ചെയ്തു. ശക്തമായ കാറ്റിനെ തുടര്‍ന്ന് കാട്ടുതീ അതിവേഗം പടരുന്നതിനാല്‍ എത്രയുംപ്പെട്ടന്ന് തീ അണയ്ക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് ആക്ടിങ് പ്രസിഡന്റ് ചോയ് സാങ്-മോക്ക് ആവശ്യപ്പെട്ടു.

സൗത്ത് ജിയോങ്സാങ് പ്രവിശ്യയില്‍ വെള്ളിയാഴ്ച ആരംഭിച്ച തീ അണയ്ക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അഗ്‌നിശമന സേനാംഗങ്ങള്‍ മരിച്ചത്. ശനിയാഴ്ച ഉച്ചവരെ 275 ഹെക്ടര്‍ (680 ഏക്കര്‍) പ്രദേശത്താണ് കാട്ടുതീ പടര്‍ന്നത്. ഈ പ്രദേശങ്ങളില്‍ നിന്നായി 200 ലധികം താമസക്കാരെ ഒഴിപ്പിച്ചു. തീപിടിത്തം നടന്ന പ്രദേശങ്ങളെ ദക്ഷിണ കൊറിയന്‍ സര്‍ക്കാര്‍ ദുരന്ത മേഖലയായി പ്രഖ്യാപിച്ചു.