- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
എലോൺ മസ്‌കിനെതിരെ നിയമനടപടിയുമായി ട്വിറ്ററിലെ രണ്ടായിരത്തോളം മുൻ ജീവനക്കാർ; പിരിച്ചു വിടുമ്പോൾ വാഗ്ദാനം തുക മസ്ക്ക് നൽകിയില്ലെന്ന് പരാതി
ന്യൂയോർക്ക്: ലോക കോടീശ്വരനും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിന്റെ ഉടമയുമായ ഇലോൺ മസ്‌കിനെതിരെ നിയമപോരാട്ടത്തിനൊരുങ്ങി ട്വിറ്ററിലെ മുൻ ജീവനക്കാർ. ട്വിറ്ററിനെ സ്വന്തമാക്കിയാണ് മസ്‌ക് 'എക്‌സ്' എന്ന പേരിൽ റീബ്രാൻഡ് ചെയ്തത്. 2200 ജീവനക്കാരാണ് കോടതിയിൽ കേസുമായി രംഗത്തുള്ളത്.
നേരത്തെ, ട്വിറ്റർ ഏറ്റെടുത്ത സമയത്തും ശേഷവും നിരവധി ജീവനക്കാരെ മസ്‌ക് പിരിച്ചുവിട്ടിരുന്നു. പിരിച്ചുവിടുമ്പോൾ വാഗ്ദാനം ചെയ്ത തുക നൽകാൻ മസ്‌ക് തയാറായില്ലെന്നും കോർപറേറ്റ് തർക്കപരിഹാരം നടത്തുന്ന സ്ഥാപനമായ ജെ.എ.എം.എസിന് ഫീസ് നൽകുന്നത് അവഗണിച്ചുകൊണ്ട് തർക്കപരിഹാരം തടഞ്ഞുവെന്നും ജീവനക്കാർ പരാതിയിൽ പറയുന്നു.
2000 യു.എസ് ഡോളറാണ് ടു പാർട്ടി കേസുകൾക്ക് ജെ.എ.എം.എസ് ഫീസായി ഈടാക്കുന്നത്. ട്വിറ്ററിലെ 2200 മുൻ ജീവനക്കാരുടെ കേസുകളുടെ ഫീസായി മാത്രം ദശലക്ഷക്കണക്കിന് ഡോളർ ചെലവാകും. ഇതിൽ തങ്ങളുടെ ഫീ അടക്കാതെ എക്‌സ് തർക്കപരിഹാരത്തിനുള്ള സാധ്യത ഇല്ലാതാക്കുന്നുവെന്ന് ജീവനക്കാർ ആരോപിക്കുന്നു.




