- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
20 വര്‍ഷം മുന്‍പ് സ്ഥാപിച്ച ചാരിറ്റിയില്‍ നിന്നും രാജിവെച്ച് ഹാരി; ഡയാനയുടെ സ്മരണക്കായി സ്ഥാപിച്ച ചാരിറ്റിയില്‍ നിന്നും ഹാരി പടിയിറങ്ങുന്നത് ആഭ്യന്തര തര്‍ക്കത്താല്‍
20 വര്‍ഷം മുന്‍പ് സ്ഥാപിച്ച ചാരിറ്റിയില്‍ നിന്നും രാജിവെച്ച് ഹാരി
ലണ്ടന്‍: അമ്മ, ഡയാന രാജകുമാരിയുടെ സ്മരണയ്ക്കായി 20 വര്‍ഷം മുന്‍പ് ഹാരി രാജകുമാരന്‍ സ്ഥാപിച്ച സെന്റെബെയ്ല്‍ എന്ന ചാരിറ്റിയില്‍ നിന്നും ഹാരി പടിയിറങ്ങുകയാണ്. സംഘടനക്ക് അകത്തു തന്നെയുള്ള ചില കലഹങ്ങളാണ് ഇതിന് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. തെക്കന്‍ ആഫ്രിക്കയിലെ രാജ്യമായ ലെസോത്തോയിലെ സീസോ രാജകുമാരനുമായി ചേര്‍ന്ന് 2006 ല്‍ ആയിരുന്നു ഹാരി ഇത് സ്ഥാപിച്ചത്.
ആഫ്രിക്കയിലെ അനാഥര്‍ക്ക് താങ്ങാവുക, ലെസോത്തോയിലേയും ബോത്സ്വാനയിലെയും ദാരിദ്യ നിര്‍മ്മാര്‍ജ്ജനത്തിനും എയ്ഡ്‌സ് ബാധിതരുടെ ക്ഷേമത്തിനുമായി പ്രവര്‍ത്തിക്കുക തുടങ്ങിയവയായിരുന്നു ഇതിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങള്‍. കഴിഞ്ഞവര്‍ഷം ഇതിന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ഹാരി രാജകുമാരന്‍ ആഫ്രിക്കയില്‍ പോയിരുന്നു. മാത്രമല്ല, ഈ ചാരിറ്റി, ന്യൂയോര്‍ക്കില്‍ സംഘടിപ്പിച്ച ഒരു പരിപാടിയില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു.
എന്നാല്‍, ഇപ്പോള്‍ ഹാരി അതില്‍ നിന്നും ഒഴിഞ്ഞിരിക്കുന്നു എന്ന റിപ്പോര്‍ട്ടാണ് പുറത്തു വരുന്നത്. ട്രസ്റ്റികളും ചെയര്‍മാനുമായുള്ള ബന്ധം കൂട്ടിച്ചേര്‍ക്കാനാകാത്തവിധം തകര്‍ന്നു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സിംബാബ്വേ വംശജയയാ നിയമജ്ഞ സോഫീ ചന്ദ്വാകയെ കഴിഞ്ഞ വര്‍ഷം ബോര്‍ഡ് ഓഫ് ട്രസ്റ്റീസിന്റെ ചെയര്‍ പേഴ്സണ്‍ ആയി നിയമിച്ചിരുന്നു. ഇതില്‍ ട്രസ്റ്റികള്‍ അതൃപ്തരായിരുന്നു എന്നും അവരെ നീക്കണമെന്നു ആവശ്യപ്പെട്ടിരുന്നു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
തുടര്‍ന്ന് അവര്‍ നിയമനടപടികള്‍ക്ക് മുതിരുകയും ചെയ്തു. ആഫ്രിക്കയുമായി ബന്ധപ്പെട്ട ഒരു ധനസമാഹരണ പദ്ധതിയുമായി ബന്ധപ്പെട്ടാണ് തര്‍ക്കം ഉടലെടുത്തത് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. തുടാര്‍ന്ന് സംഘടനയിലെ നിരവധി പേര്‍ സംഘടന വിട്ടുപോവുകയും ചെയ്തിരുന്നു.