- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പാക്കിസ്ഥാനിൽ ഹിന്ദുമത വിശ്വാസിയായ ഡോക്ടറെ വെടിവെച്ച് കൊലപ്പെടുത്തി; വെടിയുതിർത്തത് അജ്ഞാതൻ
ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ കറാച്ചിയിൽ ഹിന്ദു മതവിശ്വാസിയായ ഡോക്ടറെ വെടിവെച്ച് കൊലപ്പെടുത്തിയതായി റിപ്പോർട്ട്. കറാച്ചി മെട്രോ പൊളിറ്റൻ കോർപ്പറേഷനിലെ മുൻ ഹെൽത്ത് ഡയറക്റും നേത്രരോഗ വിദഗ്ധനുമായ ഡോ. ബിർബൽ ഗെനാനിയാണ് കൊല്ലപ്പെട്ടത്. ക്ലിനിക്കിൽ നിന്നും വീട്ടിലേക്ക് മടങ്ങുന്നതിന് ഇടയിലാണ് അദ്ദേഹത്തിന് നേരെ ആക്രമണം ഉണ്ടായത്. അജ്ഞാതൻ അദ്ദേഹത്തിന് നേരെ വെടിയുതിർക്കുകയായിരുന്നുവെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഡോ. ബിർബൽ ഗെനാനിയുടെ സഹായിയായ ലേഡി ഡോക്ടർക്കും ആക്രമണത്തിൽ പരുക്കേറ്റിട്ടുണ്ട്. ലയാരി അതിവേഗ പാതയ്ക്ക് സമീപത്ത് വച്ചാണ് ഇവർ സഞ്ചരിച്ച കാറിന് നേരെ ആക്രമണം ഉണ്ടായത്. ഡോ. ബുർബൽ ഗെനാനിസംഭവ സ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു. അസിസ്റ്റന്റ് ഡോക്ടറെ ഗുരുതരമായ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. ആക്രമണത്തിന് പിന്നാലെ ഗെനാനിയുടെ കാറിന്റെ നിയന്ത്രണം വിടുന്നതും കാർ മതിലിൽ ഇടിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. ആക്രമണത്തിന് പിന്നിലെ കാരണം വ്യക്തമല്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ചികിത്സയിൽ കഴിയുന്ന ഡോക്ടറുടെ മൊഴി രേഖപ്പെടുത്തുമെനന്ും പൊലീസ് വ്യക്തമാക്കി.




