- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലണ്ടനില്‍ ബ്രിട്ടീഷുകാരിയെ ബലാത്സംഗം ചെയ്തു; അഭയാര്‍ത്ഥിയായ ഇറാഖി പൗരന് കുറ്റക്കാരന്‍
ലണ്ടനില്‍ ബ്രിട്ടീഷുകാരിയെ ബലാത്സംഗം ചെയ്തു; അഭയാര്‍ത്ഥിയായ ഇറാഖി പൗരന് കുറ്റക്കാരന്‍

ലണ്ടന്‍: കെന്‍സിംഗ്ടണ്‍ ഹോസ്റ്റലില്‍ വെച്ച് ബ്രിട്ടീഷുകാരിയെ ബലാത്സംഗം ചെയ്ത ഇറാഖി അഭയാര്‍ത്ഥിക്ക് ജയില്‍. ചെറു ബോട്ടില്‍ ചാനല്‍ കടന്നെത്തിയ യൂസിഫ് അല്‍ മാലിക്കി എന്ന 30 കാരനാണ് കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍, ലണ്ടന്‍ സൗത്ത് കെന്‍സിംഗ്ടണിലെ ആസ്റ്റര്‍ ഹോസ്റ്റലില്‍ താമസിക്കുന്ന സമയത്ത് ബ്രിട്ടീഷ് യുവതിയെ ബലാത്സംഗം ചെയ്തത്. ബാഗ്ദാദില്‍ ജീവന് ഭീഷണി നേരിടുന്നതിനാലാണ് ബ്രിട്ടനില്‍ അഭയം തേടിയതെന്ന് അവകാശപ്പെട്ട യൂസിഫ് പക്ഷെ ബലാത്സംഗക്കുറ്റം നിഷേധിക്കുകയായിരുന്നു. ഒരാഴ്ച്ച നീണ്ട വിചാരണയ്‌ക്കൊടുവില്‍ സൗത്ത്വാര്‍ക്ക് ക്രൗണ്‍ കോടതിയാണ് ഇന്നലെ ഇയാള്‍ കുറ്റക്കാരനാണെന്ന് വിധിച്ചത്.
ഇരയുമൊത്ത് ഇയാള്‍ സോഹോയില്‍ മദ്യപിക്കാനായി പോയിരുന്നതായി കോടതിയില്‍ വെളിപ്പെടുത്തി. അവര്‍ തിരിച്ച് ഹോസ്റ്റലില്‍ എത്തിയപ്പോള്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ യൂസിഫ് അല്‍ മാലിക്കി ശ്രമിച്ചെന്നും, താത്പര്യമില്ലെന്ന് പറഞ്ഞ് യുവതി ഒഴിഞ്ഞുമാറിയെന്നും കോടതിയില്‍ വെളിപ്പെടുത്തി. അത് വകവയ്ക്കാതെ അന്ന് രാത്രി അയാള്‍ ആ യുവതിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയ ഇയാളെ ഇപ്പോള്‍ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. വരുന്ന ഏപ്രില്‍ 21 ന് ഇയാള്‍ക്കുള്ള ശിക്ഷ തീരുമാനിക്കും.


