- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐറിഷ് സര്‍ക്കാരിന് ഇസ്രയേല്‍ വിരുദ്ധ നയമെന്ന് ആരോപണം: അയര്‍ലന്‍ഡിലെ ഇസ്രയേല്‍ എംബസി അടച്ചു പൂട്ടുന്നു
അയര്‍ലന്‍ഡിലെ ഇസ്രയേല്‍ എംബസി അടച്ചു പൂട്ടുന്നു
ഡബ്ലിന്‍: ഐറിഷ് സര്‍ക്കാരിന്റെ കടുത്ത ഇസ്രയേല്‍ വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് അയര്‍ലന്‍ഡിലെ ഇസ്രയേല്‍ എംബസി അടച്ചുപൂട്ടുകയാണെന്ന് ഇസ്രയേല്‍ വിദേശകാര്യമന്ത്രി അറിയിച്ചു. റിപ്പബ്ലിക് ഓഫ് ഇംഗ്ലണ്ട് പരിധികള്‍ ലംഘിച്ചിരിക്കുകയാനെന്നും ജിഡോണ്‍ സാര്‍ പറഞ്ഞു. പാലസ്തീനെ ഒരു രാഷ്ട്രമായി അംഗീകരിക്കാനുള്ള അയര്‍ലന്‍ഡിന്റെ ഏകപക്ഷീയമായ തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് ഡുബ്ലിനില്‍ നിന്നും പ്രതിനിധിയെ തിരികെ വിളിക്കുന്നതെന്നും ഇസ്രയേല്‍ അറിയിച്ചിട്ടുണ്ട്.
ഇസ്രയേല്‍ വംശഹത്യ നടത്തുന്നുവെന്ന് ആരോപിച്ച് ദക്ഷിണാഫ്രിക്ക അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയില്‍ തുടരുന്ന നിയമനടപടികള്‍ക്ക് അയര്‍ലന്‍ഡ് പിന്തുണ പ്രഖ്യാപിച്ചതിന് പിറകെയാണ് ഈ പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്. ഒരുതരം ഇരട്ടത്താപ്പാണ് അയര്‍ലന്‍ഡ് പിന്തുടരുന്നതെന്നും ഇസ്രയേല്‍ ആരോപിക്കുന്നു.
അതേസമയം, എംബസി അടച്ചു പൂട്ടാനുള്ള ഇസ്രയേലിന്റെ തീരുമാനം ഏറെ ഖേദകരമാണെന്ന് ഐറിഷ് പ്രധാനമന്ത്രി പറഞ്ഞു. അയര്‍ലന്‍ഡ് ഒരിക്കലും ഇസ്രയേലിനെതിരല്ലെന്നും, സമാധാനമാണ് അയര്‍ലന്‍ഡ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.