- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വാട്ടര്‍ ബോട്ടിലിന്റെ പ്രശ്നത്തില്‍ രണ്ട് പേര്‍ക്ക് നഷ്ടമായത് കാാഴ്ചശക്തി; വാട്ടര്‍ ബോട്ടിലുകള്‍ തിരികെ വിളിച്ച് കമ്പിനി; വിറ്റത് 8.5 ലക്ഷം ബോട്ടിലുകള്‍; കണ്ടെത്തിയിരിക്കുന്നത് ഗുരുതര സുരക്ഷാ വീഴ്ച
വാഷിംഗ്ടണ്‍: യു.എസ്. കണ്‍സ്യൂമര്‍ പ്രൊഡക്റ്റ് സേഫ്റ്റി കമ്മീഷന്‍ പുറത്തിറക്കിയ സുരക്ഷാ മുന്നറിയിപ്പിനെ തുടര്‍ന്ന് വാള്‍മാര്‍ട്ട് തങ്ങളുടെ സ്റ്റോറുകളിലൂടെയും ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലൂടെയും വിറ്റ 8.5 ലക്ഷം ഓസര്‍ക്ക് ട്രെയില്‍ ബ്രാന്‍ഡിലുള്ള വാട്ടര്‍ ബോട്ടിലുകള്‍ വിപണിയില്‍നിന്ന് തിരിച്ചുവിളിച്ചു. 2017 മുതല്‍ വിപണിയില്‍ ലഭ്യമായിരുന്ന ഈ കുപ്പികളില്‍ തകരാര്‍ റിപ്പോര്‍ട്ട് ചെയ്തതിനാലാണ് നടപടി. പ്രത്യേകിച്ച്, ബോട്ടിലിന്റെ ലിഡ് ശക്തമായി തെറിച്ച് ഉപഭോക്താക്കളുടെ മുഖത്തേയ്ക്ക് തെറിച്ച് പരിക്കുകള്‍ ഉണ്ടാകുന്ന സാഹചര്യം ഉണ്ടായിട്ടുണ്ട്. ഇത്തരം സംഭവത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് നടപടി.
ജ്യൂസ്, പാല്‍, കാര്‍ബൊണേറ്റഡ് പാനീയങ്ങള്‍ പോലുള്ള പെട്ടെന്ന് കേടാകുന്ന ദ്രാവകങ്ങള്‍ ഈ കുപ്പികളില്‍ സൂക്ഷിക്കുമ്പോള്‍ ഉള്ളിലെ മര്‍ദ്ദം വര്‍ദ്ധിച്ച് അടപ്പ് അതിവേഗം തെറിച് പോകുന്നതാണ് പ്രധാനമായും സുരക്ഷാ പ്രശ്നത്തിന് കാരണമായതായി സേഫ്റ്റി കമ്മീഷന്‍ വ്യക്തമാക്കിയത്. ''ഓസര്‍ക്ക് ട്രെയില്‍ 64 ഓള്‍സ് സ്റ്റെയിന്‍ലെസ് സ്റ്റീല്‍ ഇന്‍സുലേറ്റഡ് വാട്ടര്‍ ബോട്ടില്‍'' എന്ന മോഡല്‍ നമ്ബര്‍ 83-662 ഉം ഉള്‍പ്പെടുന്നു. സ്റ്റെയിന്‍ലെസ് സ്റ്റീല്‍ ബോഡിയിലും കറുത്ത സ്‌ക്രൂ ടൈപ്പ് ക്യാപുമായാണ് ഇവ ലഭ്യമായിരുന്നത്. ഏകദേശം 15 ഡോളറിന് വിറ്റ ഈ ഉല്‍പ്പന്നം ചൈനയില്‍ നിര്‍മ്മിച്ചതാണ്.
തങ്ങളുടെ കൈവശം ഈ ബോട്ടില്‍ ഉള്ള ഉപഭോക്താക്കള്‍ ഉടന്‍ തന്നെ ഉപയോഗം നിര്‍ത്തണമെന്ന് വാള്‍മാര്‍ട്ട് മുന്നറിയിപ്പ് നല്‍കി. ഏറ്റവും അടുത്തുള്ള വാള്‍മാര്‍ട്ട് സ്റ്റോറില്‍ ബോട്ടില്‍ തിരികെ നല്‍കി പണം തിരികെ വാങ്ങാനാകും. അല്ലെങ്കില്‍ കമ്പനിയുമായി നേരിട്ട് ബന്ധപ്പെടുകയും പണം തിരികെ ലഭിക്കാനുമാകും. ഈ വര്‍ഷം വാള്‍മാര്‍ട്ട് ചില ഭക്ഷ്യോല്‍പ്പന്നങ്ങള്‍ തിരിച്ചുവിളിച്ചിരുന്നുവെന്ന പശ്ചാത്തലത്തിലാണ് ഈ പുതിയ തിരിച്ചുവിളിയും നടക്കുന്നത്. ഉപഭോക്തൃ സുരക്ഷയ്ക്ക് മുന്‍തൂക്കം നല്‍കിയുള്ള ഈ നടപടി വലിയ സ്വാഗതം ചെയ്യപ്പെടുകയാണ്.