- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ദേശീയ ദിനവും വിമോചന ദിനവും; കുവൈത്തിൽ അടുത്ത മാസം നാല് ദിവസത്തെ പൊതു അവധിക്ക് അംഗീകാരം
കുവൈത്ത് സിറ്റി: കുവൈത്തിൽ ഫെബ്രുവരി മാസത്തെ അവധി ദിനങ്ങൾക്ക് മന്ത്രിസഭാ യോഗം അംഗീകാരം നൽകി. ഫെബ്രുവരി 19ന് ഇസ്റാഅ് - മിഅ്റാജ് അവധിയും ദേശീയ ദിനവും വിമോചന ദിനവും പ്രമാണിച്ച് ഫെബ്രുവരി 25 മുതൽ 27 വരെയുമാണ് അവധി.
ഫെബ്രുവരി 19നുള്ള ഇസ്റാഅ് - മിഅ്റാജ് അവധിക്ക് ശേഷം ഫെബ്രുവരി 20ന് പ്രവർത്തനം പുനഃരാരംഭിക്കും. അതേസമയം ദേശീയ ദിനവും വിമോചന ദിനവും പ്രമാണിച്ച് മൂന്ന് ദിവസമാണ് ഔദ്യോഗിക അവധിയെങ്കിലും ഫെബ്രുവരി 24 വെള്ളിയാഴ്ച കൂടി ഉൾപ്പെടുമ്പോൾ ആകെ നാല് ദിവസം അവധി ലഭിക്കും. അവധിക്ക് ശേഷം ഫെബ്രുവരി 28ന് ആയിരിക്കും പ്രവർത്തനങ്ങൾ പുനഃരാരംഭിക്കുക.
Next Story