- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കനത്ത മഴ: ഓസ്ട്രേലിയയിലെ സിഡ്നിയില്‍ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും; വ്യാപക നാശം
കനത്ത മഴ: ഓസ്ട്രേലിയയിലെ സിഡ്നിയില്‍ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും; വ്യാപക നാശം

X
സിഡ്‌നി: പുലര്‍ച്ചെ പെയ്ത മഴയില്‍ സിഡ്‌നിയിലും പരിസര പ്രദേശങ്ങളിലും വെള്ളപ്പൊക്കവും ഗതാഗത തടസ്സങ്ങളും റിപ്പോര്‍ട്ട് ചെയ്തു. മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ പല പ്രദേശങ്ങളിലും റോഡുകള്‍ വെള്ളത്തിനടിയിലായി.ഗ്രേറ്റ് മാക്കറല്‍ ബീച്ചില്‍ മണ്ണിടിച്ചില്‍ ഉണ്ടായതായും റിപ്പോര്‍ട്ടുണ്ട്.
വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ഹോണ്‍സ്ബിഗോസ്‌ഫോര്‍ഡ് ട്രെയിന്‍ സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ച് ബസ് സര്‍വീസ് ഏര്‍പ്പെടുത്തി. വേക്ക്ഹര്‍സ്റ്റ് പാര്‍ക്വേ, ബോട്ടണി റോഡ് (സെറ്റ്ലന്‍ഡ്) തുടങ്ങിയ പ്രധാന റോഡുകള്‍ അടച്ചിട്ടിരിക്കുകയാണ്. വെള്ളം കയറിയ റോഡുകളിലൂടെ യാത്ര ചെയ്യരുതെന്നും അത്യാവശ്യക്കാരല്ലാത്തവര്‍ യാത്ര ഒഴിവാക്കണമെന്നും എസ്ഇഎസ് മുന്നറിയിപ്പ് നല്‍കി. കാലാവസ്ഥ മെച്ചപ്പെടുന്നതുവരെ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.
Next Story


