ണ്ടനിലെ ലൂട്ടൻ വിമാനത്താവളത്തിൽ വൻ അഗ്‌നിബാധ ഉണ്ടായതിനെ തുടർന്ന് നിരവധി വിമാന സർവ്വീസുകൾ റദ്ദ് ചെയ്തു. എകദേശം 40,000 ഓളം യാത്രക്കാരെയാണ് ഇത് ബാധിച്ചത്. ഇന്നലെ വൈകിട്ട് 3 മണിവരെയുള്ള സർവ്വീസുകളായിരുന്നു റദ്ദാക്കിയത്. വിമാനത്താവളത്തിലെ ടെർമിനൽ 2 ന് അടുത്തുള്ള പുതുതായി പണിത കാർ പാർക്ക് ബിൽഡിങ് ഭാഗികമായി കത്തി നശിച്ചു.

ബെഡ്ഫോർഡ്ഷയർ ഫയർ ആൻഡ് റെസ്‌ക്യു ടീമായിരുന്നു തീയണക്കാൻ എത്തിയത്. ഇതിനിടയിൽ ആരെങ്കിലും കുരുങ്ങിപ്പോയിട്ടുണ്ടോ എന്നത് ഇനിയും വ്യക്തമായിട്ടില്ല. പത്തിലധികം ഫയർ എഞ്ചിനുകളെയാണ് രംഗത്തിറക്കിയത്. കാർപാർക്കിന്റെ മൂന്നാം നില ഏതാണ്ട് പൂർണ്ണമായും തകർന്ന നിലയിലാണ്.അഗ്‌നിബാധ ഉണ്ടാകുന്ന സമയത്ത് ഏതാണ്ട് 1200 ഓളം വാഹനങ്ങൾ കാർ പാർക്കിൽ ഉണ്ടായിരുന്നതായി കണക്കാക്കുന്നു. അവയിൽ മിക്കാവറും എല്ലാം തന്നെ നശിച്ച അവസ്ഥയിലാണ്.

യാത്രക്കാരോട് വിമാനത്താവളത്തിലേക്ക് വരരുതെന്ന് വിമാനത്താവളാധികൃതർ എക്സിലൂടെ മുന്നറിയിപ്പ് നൽകിയിരുന്നു. വൈകിട്ട് 3 മണി വരെയുള്ള വിമാനങ്ങൾ റദ്ദാക്കിയതോടെ നാല്പതിനായിരത്തോളം യാത്രക്കാരുടെ യാത്രയെ അത് പ്രതികൂലമായി ബാധിച്ചു. അഗ്‌നിബാധക്കുള്ള യഥാർത്ഥ കാരണം ഇനിയും വ്യക്തമായിട്ടില്ല. അന്വേഷണം നടക്കുകയാണ്.