- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ചാൾസ് രാജാവിന്റെ കിരീടധാരണത്തിനുള്ള ഒരുക്കങ്ങൾ പൊടിപൊടിക്കുന്നു; 700 വർഷം പഴക്കമുള്ള സിംഹാസനം കേടുപാടുകൾ തീർത്ത് തയ്യാറാകുന്നു
ലണ്ടൻ: ബ്രിട്ടന്റെ അധിപതി കിരീടധാരണം നടത്തുന്ന സമയത്ത് ഇരിക്കുന്ന സിംഹാസനം ഏറെ ചരിത പ്രാധാന്യമുള്ളതാണ്.കഴിഞ്ഞ 700 വർഷമായി ബ്രിട്ടീഷ് കിരീടധാരണ ചടങ്ങിലെ സവിശേഷ സാന്നിദ്ധ്യമാണ് ഓക്ക് വൃക്ഷത്തിന്റെ തടിയിൽ നിർമ്മിച്ചിട്ടുള്ള സിംഹാസനം. ഈ വർഷം മേയിൽ, വെസ്റ്റ്മിനിസ്റ്റർ ആബിയിൽ നടക്കുന്ന ചാൾസ് രാജാവിന്റെ കിരീടധാരണ ചടങ്ങിലേക്കായി അതിന്റെ അറ്റകുറ്റപ്പണികളും ആരംഭിച്ചു കഴിഞ്ഞു.
ഈ വരുന്ന മെയ് 6 ന് ആണ് ചാൾസിന്റെയും കാമിലയുടെയൂം ഔദ്യോഗിക കിരീടധാരണം. കഴിഞ്ഞ ഒരായിരം വർഷങ്ങളായി രാജാക്കന്മാരുടെയും രാജ്ഞിമാരുടെയും കിരീടധാരണം നടന്ന അതേ സ്ഥലത്ത് വെച്ചു തന്നെയായിരിക്കും ഇതും നടക്കുക. ചടങ്ങിനിടയിൽ, സിംഹാസനത്തിലിരിക്കുന്ന രാജാവിന്റെ ശിരസ്സിലായിരിക്കും രാജകിരീടം അണിയിക്കുക.
ഓക്ക് വൃക്ഷത്തിന്റെ തടികൊണ്ട് നിർമ്മിച്ച ഈ സിംഹാസനം ഗോൾഡ് ലീഫ് ഗിൽഡുകൾ കൊണ്ട് പൊതിഞ്ഞിട്ടുണ്ട്. അതുപോലെ മനോഹരമായ നിറങ്ങളുള്ള ഗ്ലാസ്സുകൾ കൊണ്ട് അലങ്കരിച്ചിട്ടുമുണ്ട്. അതിന്റെ യഥാർത്ഥ ഉപയോഗത്തിനായി ഇപ്പോഴും ഉപയോഗിക്കുന്ന ഏറ്റവും പഴക്കം ചെന്ന വസ്തുവാണ് ഈ സിംഹാസനം.
എഡ്വേർഡ് ഒന്നാമന്റെ കല്പന പ്രകാരമായിരുന്നു ഇത് നിർമ്മിച്ചത്. മാത്രമല്ല, ഇതിൽ സ്‌കോട്ടിഷ് രാജാക്കന്മാർ നൂറ്റാണ്ടുകളോളം കിരീടധാരണത്തിന് ഉപയോഗിച്ചിരുന്ന സ്റ്റോൺ ഓഫ് ഡെസ്റ്റിനി എന്നറിയപ്പെടുന്ന കല്ലും പതിപ്പിച്ചിട്ടുണ്ട്. എന്നാൽ, കാലപ്പഴക്കം കൊണ്ട് ഒരുപാട് കേടുപാടുകൾ ഈ സിംഹാസനത്തിന് സംഭവിച്ചിട്ടുണ്ട്. അതെല്ലാം നീക്കി, സിംഹാസനം പുതുക്കി എടുക്കുകയാണിപ്പോൾ.




