- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൊബൈല്‍ മോഷ്ടിച്ചയാള്‍ 20 കൊല്ലമായി ജയിലില്‍! ബ്രിട്ടനിലെ കാര്‍ഡിഫ് സ്വദേശിയുടെ ജയില്‍വാസം അന്താരാഷ്ട്ര വിഷയമാകുമ്പോള്‍
മൊബൈല്‍ മോഷ്ടിച്ചയാള്‍ 20 കൊല്ലമായി ജയിലില്‍!
കാര്‍ഡിഫ്: ഒരു മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചതിന് ശിക്ഷിക്കപ്പെട്ട വ്യക്തിക്ക് 20 വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും മോചനം സാധ്യമായിട്ടില്ലെന്ന് അയാളുടെ പിതാവ് പറയുന്നു. കാര്‍ഡിഫ് സ്വദേശിയായ ലെറോയ് ഡഗ്ലസ് എന്ന44 കാരന് 2005 ല്‍ കോടതി വിധിച്ചത് രണ്ടര വര്‍ഷത്തെ തടവായിരുന്നു. എന്നാല്‍, ഇംപ്രിസണ്മെന്റ് ഫോര്‍ പബ്ലിക് പ്രൊട്ടക്ഷന് (ഐ പി പി) കീഴില്‍ ഇനിയും പൂര്‍ത്തിയാക്കാത്ത വിചാരണ മൂലം ഇയാള്‍ ഇപ്പോഴും തടവില്‍ തന്നെ കഴിയുകയാണ്.
ഏറെ വിവാദമായ ഐ പി പി 2012 ല്‍ പിന്‍വലിച്ചെങ്കിലും, അതിനോടകം അതിനു കീഴില്‍ എത്തിയവരുടെ കാര്യത്തില്‍ തീരുമാനമായിരുന്നില്ല. ഇവരുടെ കേസുകള്‍ പുനര്‍വിചാരണ നടത്തണം എന്നാവശ്യപ്പെട്ടുകൊണ്ട് യു കെയ്ക്ക് എതിരായി യു എന്നില്‍ പരാതി പോയിട്ടുണ്ട്.
അതിനിടയില്‍ ഏറ്റവും അധികം ഐ പി പി തടവുകാരെ മോചിപ്പിച്ചത് കഴിഞ്ഞ വര്‍ഷമായിരുന്നു എന്ന് നീതിന്യായ മന്ത്രാലയം അവകാശപ്പെടുന്നു. കസ്റ്റഡിയില്‍ ഉള്ളവര്‍ക്ക് ആവശ്യമായ പിന്തുണ നല്‍കുമെന്നും മന്ത്രാലയ അക്താവ് അറിയിച്ചു.
തടവുകാരെ വിട്ടയയ്ക്കുന്നത് സുരക്ഷിതമല്ല എന്ന് പരോള്‍ ബോര്‍ഡ് തീരുമാനിച്ചാല്‍, അവരെ അനിശ്ചിതകാലം തടവില്‍ സൂക്ഷിക്കാന്‍ കഴിയുന്ന തരത്തിലുള്ള വിചാരണയാണ്‍ ഐ പി പി. പൊതുജനങ്ങള്‍ക്ക് ഗുരുതര അപകടങ്ങള്‍ക്ക് കാരണമാകും എന്ന് സംശയിക്കപ്പെറ്റുന്നവരെയാണ് ഐ പി പി വിചാരണ നടത്തുക. എന്നാല്‍, താരതമ്യേന ചെറിയ കുറ്റങ്ങള്‍ ചെയ്തവരെ കൂടി ഇതില്‍ ഉള്‍പ്പെടുത്താന്‍ തുടങ്ങിയതോടെയാണ് ഇത് വിവാദമായത്.