- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭാര്യയുടെ മരണത്തില്‍ നഷ്ടപരിഹാരം ചോദിച്ച് ഹാരി പോട്ടര്‍ താരം കോടതിയില്‍; ചികിത്സാ പിഴവെന്ന് ആരോപണം
ഭാര്യയുടെ മരണത്തില്‍ നഷ്ടപരിഹാരം ചോദിച്ച് ഹാരി പോട്ടര്‍ താരം കോടതിയില്‍
ലണ്ടന്‍: നടിയായിരുന്ന സമന്ത ഡേവിസ് കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 24 നാണ് തന്റെ അമ്പത്തിമൂന്നാം വയസ്സില്‍ മരണമടയുന്നത്. ഇതിനെ തുടര്‍ന്ന് ഇപ്പോള്‍ അവരുടെ ഭര്‍ത്താവും ഹാരിപോര്‍ട്ടറിലെ താരവുമായ വാര്‍വിക്ക് ഡേവിസ് ആശുപത്രിക്കെതിരെ നിയമ നടപടികള്‍ക്ക് മുതിരുകയാണ്. പ്രമുഖ നിയമസ്ഥാപനമായ ഇര്‍വിന്‍ മിറ്റ് ചെലിനെയാണ് ഇതിനായി അദ്ദേഹം ചുമതലപ്പെടുത്തിയിരിക്കുന്നത്. ചികിത്സാ പിഴവുകളുടെ കേസുകള്‍ കൈകാര്യം ചെയ്യുന്നതില്‍ വിദഗ്ധനായ സോളിസിറ്റര്‍ മഡേലിന്‍ നുഗന്റും അവര്‍ക്കൊപ്പമുണ്ട്.
സമന്തയുടെ മരണവുമായി ബന്ധപ്പെട്ട സാഹചര്യങ്ങളില്‍ ഉണ്ടായിരിക്കുന്ന സംശയങ്ങള്‍ക്ക് തന്റെ ഇന്‍ക്വെസ്റ്റ് മറുപടി നല്‍കും എന്നാണ് കൊറോണര്‍ ജീന്‍ ഹാര്‍കിന്‍ പറഞ്ഞത്. വാര്‍വിക്കും 27 കാരിയായ മകള്‍ അനബെലും ഇതുമായി ബന്ധപ്പെട്ട നടപടികളില്‍ പങ്കെടുക്കും. ഇന്നെര്‍ വെസ്റ്റ് ലണ്ടന്‍ കൊറോണര്‍ കോടതിയില്‍ ആണ് വിചാരണ നടക്കുക. വാര്‍വിക്കിന് കൂടുതല്‍ തെളിവുകള്‍ നല്‍കുന്നതിനുള്ള സമയം അനുവദികുന്നതിനായി ഇന്ന് നടക്കാനിരുന്ന വിചാരണ നീട്ടി വച്ചേക്കും എന്നറിയുന്നു.
സെപ്സിസ് ബാധിതയായി സമന്തയെ 2019 ല്‍ ആയിരുന്നു ആദ്യമായി ചികിത്സക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് യൂണിവേഴ്സിറ്റി കോളേജ് ലണ്ടന്‍ ഹോസ്പിറ്റലില്‍ അവര്‍ സ്പൈന്‍ സര്‍ജറിക്ക് വിധേയയാവുകയും ചെയ്തു.