- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലണ്ടനില്‍ കുരങ്ങുപനി കണ്ടെത്തി; ഉഗാണ്ടയില്‍ നിന്നും മടങ്ങിയെത്തിയ വ്യക്തി
ലണ്ടന്‍: ലോകത്താകെ ആശങ്ക പരത്തുന്ന കുരങ്ങുപനി എന്ന രോഗം ബാധിച്ച ഒരാളെ ലണ്ടനില്‍ കണ്ടെത്തിയതായി യു കെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു. ഈസ്റ്റ സസ്സക്സിലാണ് രോഗിയെ കണ്ടെത്തിയതെന്നും ആ വ്യക്തി ഇപ്പോള്‍ ലണ്ടനിലെ സെയിന്റ് തോമസ് എന്‍ എച്ച് എസ് ഫൗണ്ടേഷന്‍ ട്രസ്റ്റ് ഹോസ്പിറ്റലില്‍ ചികിത്സയിലാണെന്നും യു കെ ആരോഗ്യ സുരക്ഷാ വകുപ്പ് അറിയിച്ചു. ഇതുവരെ ആറുപേരിലാണ് ബ്രിട്ടനില്‍ ഈ രോഗം കണ്ടെത്തിയിട്ടുള്ളത്. ഇപ്പോള്‍ രാഗിയായ വ്യക്തി അടുത്തിടെ ഉഗാണ്ടയില്‍ നിന്നും മടങ്ങിയെത്തിയ വ്യക്തിയാണെന്നും അധികൃതര്‍ അറിയിച്ചു.
രോഗിയുടെ കൂടുതല്‍ വിവരങ്ങള്‍ ഒന്നും തന്നെ പുറത്തു വിടാന്‍ കഴിയില്ലെന്ന് പറഞ്ഞ അധികൃതര്‍ പക്ഷെ രോഗിയുമായി അടുത്ത സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവര്‍ നിരീക്ഷണ വിധേയരാണെന്നും പറഞ്ഞു. രോഗിയുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവരെ പരിശോധനകള്‍ക്ക് വിധേയമാക്കുന്നുണ്ടെന്നും, ആവശ്യമെങ്കില്‍ ചികിത്സ ഉറപ്പു വരുത്തുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
യു കെയില്‍ ആദ്യമായി കുരങ്ങു പനി കണ്ടെത്തിയത് കഴിഞ്ഞ ഒക്ടോബര്‍ 30 ന് ആയിരുന്നു. അന്നും ആഫ്രിക്കയില്‍ നിന്നും മടങ്ങിയെത്തിയ ഒരു വ്യക്തിയിലായിരുന്നു. പിന്നീട് ആ വ്യക്തിയുടെ കുടുംബത്തിലെ മറ്റ് മൂന്നു പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. അഞ്ചാമതായി രോഗം സ്ഥിരീകരിച്ചത് കഴിഞ്ഞ നവംബറിലായിരുന്നു. അതും വിദേശയാത്ര കഴിഞ്ഞ് മടങ്ങിയെത്തിയ ഒരു വ്യക്തിയിലായിരുന്നു. ബ്രിട്ടനകത്ത് ഇത് പടരാനുള്ള സാധ്യത നിലവില്‍ കുറവാണെങ്കിലും, ആഫ്രിക്കയില്‍ നിന്നെത്തുന്നവരില്‍ ഇത് കണ്ടെത്താന്‍ സാധ്യത കൂടുതലാണെന്നാണ് ആരോഗ്യ സുരക്ഷാ വകുപ്പ് പറയുന്നത്.