- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇലോണ്‍ മസ്‌കിന്റെ വരവ് റിഫോം യു കെ പാര്‍ട്ടിയില്‍ വിള്ളലുണ്ടാക്കുന്നു; രാജിസന്നദ്ധത അറിയിച്ചു പാര്‍ട്ടിയിലെ യു കെ കൗണ്‍സിലര്‍മാര്‍
ഇലോണ്‍ മസ്‌കിന്റെ വരവ് റിഫോം യു കെ പാര്‍ട്ടിയില്‍ വിള്ളലുണ്ടാക്കുന്നു
ലണ്ടന്‍: നെയ്ജല്‍ ഫരാജിന്റെ നേതൃത്വത്തെ ചോദ്യം ചെയ്തു കൊണ്ട് ഒരു ഡസനിലേറെ റിഫോം യു കെ കൗണ്‍സിലര്‍മാര്‍ രാജി സന്നദ്ധത അറിയിച്ചു. രാഷ്ട്രീയക്കാര്‍ കാര്യപ്രാപ്തിയുള്ളവരല്ല എന്ന എലന്‍ മസ്‌കിന്റെ പരാമര്‍ശമാണ് പാര്‍ട്ടിക്കൂള്ളില്‍ കലഹത്തിന് കാരണമായത്. കഴിഞ്ഞ ദിവസം, തീവ്ര വലതുപക്ഷക്കാരനായ ടോമി റോബിന്‍സണിന് പിന്തുണ നല്‍കുന്നതിനെതിരെ റിഫോം യു കെ നേതാവ് നെയ്ജല്‍ ഫരാജ് അമേരിക്കന്‍ രാഷ്ട്രീയക്കാര്‍ക്ക് നേരെ ആഞ്ഞടിച്ചിരുന്നു.
റോബിന്‍സണെ തടവില്‍ നിന്നും വിട്ടയക്കണമെന്ന് ആവശ്യപെട്ടുകൊണ്ടുള്ള മസ്‌കിന്റെ പ്രസതാവനയെ പിന്തുണക്കാന്‍ വിസമ്മതിച്ച ഫരാജിനെ റിഫോമ്മ് യു കെ നേതൃത്വത്തില്‍ നിന്നും മാറ്റണമെന്ന് കഴിഞ്ഞ ദിവസം മസ്‌ക് ആവശ്യപ്പെട്ടിരുന്നു. അതിനു പിന്നാലെയാണ് ഫരാജിന്റെ നേതൃത്വത്തെ ചോദ്യം ചെയ്ത് കൗണ്‍സിലര്‍മാര്‍ രാജിക്ക് ഒരുങ്ങുന്നത്. ദീര്‍ഘകാലമായി ആത്മാര്‍ത്ഥമായി പാര്‍ട്ടിയില്‍ നില്‍ക്കുന്നവരെ പരിഗണിക്കാതെയുള്ള ഫരാജിന്റെ ഏകാധിപത്യ സമീപനം പാര്‍ട്ടിയെ തകര്‍ച്ചയിലേക്ക് നയിക്കുമെന്ന് അവര്‍ ആരോപിക്കുന്നു.
പൊതു തെരഞ്ഞെടുപ്പില്‍ ആംബര്‍ വാലി നിയോജകമണ്ഡലത്തില്‍ രണ്ടാം സ്ഥാനത്തെത്തിയ അലക്സ് സ്റ്റീഫന്‍സണും രാജി സന്നദ്ധത അറിയിച്ചവരില്‍ ഉള്‍പ്പെടുന്നു. എന്നാല്‍, പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു എന്ന് ആരോപിക്കപ്പെടുന്നവരാണ് രാജി വയ്ക്കുന്നതെന്ന് ഫരാജ് പ്രതികരിച്ചു. പാര്‍ട്ടി നയത്തിന് വിരുദ്ധമായി പാരിഷ് കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയതിന് സ്റ്റീഫന്‍സണ്‍ സസ്‌പെന്‍ഷനിലാണെന്നും ഫരാജ് അറിയിച്ചു. പാര്‍ട്ടി ചെയര്‍മാന്‍ സിയ യൂസഫും സമാനമായ രീതിയിലാണ് പ്രതികരിച്ചത്.