- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
റെസിഡൻസി വിസ നിയമത്തിൽ യുഎഇയിൽ പുതിയമാറ്റം
അബുദാബി: റെസിഡൻസി വിസ നിയമത്തിൽ പുതിയമാറ്റം വരുത്തി യുഎഇ. ആറ് മാസത്തിൽ കൂടുതൽ രാജ്യത്തിന് പുറത്ത് താമസിക്കുന്നവർക്കും റീ-എൻട്രി പെർമിറ്റിന് അപേക്ഷിക്കാനുള്ള അവസരമൊരുക്കും. റീ-എൻട്രി അനുമതിക്കായി ഫെഡറൽ അഥോറിറ്റിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷിക്കാം.
ആറ് മാസക്കാലയളവിൽ രാജ്യത്തിന് പുറത്ത് താമസിച്ചതിന്റെ തെളിവ് റീ-എൻട്രി പെർമിറ്റിന് അപേക്ഷിക്കുമ്പോൾ സമർപ്പിക്കേണ്ടിവരും. വിവിധ ആവശ്യങ്ങൾക്കായി ചുരുങ്ങിയ കാലം നാട്ടിലെത്തുന്ന പ്രവാസികൾക്ക് ഗുണകരമാകുന്നതാണ് പുതിയ തീരുമാനം. ഫെഡറൽ അഥോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്,കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റിയിൽനിന്ന് ഇ-മെയിൽ ലഭിച്ച ശേഷമേ അപേക്ഷകന് യുഎഇയിലേക്ക് വീണ്ടും പ്രവേശിക്കാൻ കഴിയൂ.
എമിറേറ്റ്സ് ഐഡി, വിസ തുടങ്ങിയ സേവനങ്ങൾക്കുള്ള ഫീസ് 100 ദിർഹമായി അടുത്തിടെ വർധിപ്പിച്ചിരുന്നു. സാധാരണ നിലയിൽ യുഎഇയിലെ ഒരു താമസക്കാരൻ 180 ദിവസം രാജ്യത്തിന് പുറത്ത് പോയാൽ റസിഡൻസി റദ്ദാക്കപ്പെടും.
ന്യൂസ് ഡെസ്ക്