വാഷിങ്ടൺ: അമേരിക്കയിൽ എലമെന്ററി സ്‌കൂളിലുണ്ടായ വെടിവെപ്പിൽ മൂന്ന് കുട്ടികളുൾപ്പടെ ആറു പേർ മരിച്ചു. സ്‌കൂളിലെ പൂർവവിദ്യാർത്ഥിയായ ട്രാൻസ്‌ജെൻഡറാണ് ആയുധവുമായെത്തി കുട്ടികൾക്കും ജീവനക്കാർക്കുമെതിരെ വെടിയുതിർത്തത്. അക്രമിയെ പൊലീസ് വധിച്ചു.

തിങ്കളാഴ്ച നാഷ്വില്ലിലെ സ്‌കൂളിലാണ് വെടിവെപ്പുണ്ടായത്. ഓഡ്രി ഹെയിൽ എന്ന 28-കാരിയായ ട്രാൻസ്ജെൻഡറാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് വ്യക്തമാക്കി. അക്രമത്തിൽ നിരവധി പേർക്ക് പരിക്കേറ്റതായാണ് വിവരം. സ്‌കൂളിന് പുറമെ മറ്റിടങ്ങളിലും അക്രമി വെടിവെപ്പ് നടത്താൻ പദ്ധതിയിട്ടിരുന്നു. സ്‌കൂളുമായി സംബന്ധിച്ച മാപ്പുകളും രൂപരേഖയും സംഭവസ്ഥലത്തുനിന്ന് കണ്ടെത്തിയതായും പൊലീസ് അറിയിച്ചു.

അക്രമണത്തിൽ കൊല്ലപ്പെട്ട കുട്ടികളിൽ ഒരാൾ എട്ട് വയസ്സും മറ്റ് രണ്ട് പേർ ഒൻപത് വയസ്സുമുള്ളവരാണ്. മരിച്ച മറ്റ് മൂന്ന് പേരിൽ ഒരാൾ സ്‌കൂൾ മേധാവിയാണ്. ഇവരും മറ്റ് രണ്ട് പേരും 60 വയസ്സ് പ്രായമുള്ളവരാണെന്നും പൊലീസ് കൂട്ടിച്ചേർത്തു.