ദുബൈ: ചെറിയ പെരുന്നാൾ പ്രമാണിച്ച് ഫെഡറൽ ഗവൺമെന്റ് ജീവനക്കാർക്ക് ശമ്പളം മുൻകൂറായി നൽകാൻ യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്റെ നിർദ്ദേശം. അടുത്ത മാസം നൽകേണ്ട ശമ്പളം ഈ മാസം 17ന് മുൻപ് നൽകണമെന്നാണ് നിർദ്ദേശം നൽകിയിരിക്കുന്നത്.

പെരുന്നാളിന് ഒരുങ്ങാനും ഈദ് അവധി ദിനങ്ങൾ ആഘോഷിക്കാനുമാണ് ശമ്പളം മുൻകൂറായി നൽകാൻ നിർദേശിച്ചിരിക്കുന്നത്. ഏപ്രിൽ 20 മുതൽ 23 വരെയാണ് യു.എ.ഇയിലെ പെരുന്നാൾ അവധി. എന്നാൽ, പെരുന്നാൾ ദിനത്തിന് അനുസരിച്ച് ഈ അവധിയിൽ മാറ്റം വന്നേക്കാം.

ഏപ്രിൽ 21നായിരിക്കും യു.എ.ഇയിൽ പെരുന്നാൾ എന്നാണ് വിലയിരുത്തൽ. ജ്യോതിശാസ്ത്ര കണക്കുകൂട്ടലുകൾ പ്രകാരം ഈ വർഷം റമദാൻ 29 ദിവസമായിരിക്കും എന്നാണ് വിലയിരുത്തിൽ.