കാബൂൾ: അഫ്ഗാനിസ്താനിൽ ഭൂകമ്പം. റിക്ടർ സ്‌കെയിലിൽ 4.2 തീവ്രത രേഖപ്പെടുത്തി. കാബൂളിന് 149 കിലോമീറ്റർ വടക്കു കിഴക്കായാണ് ഭൂകമ്പമുണ്ടായത്.

ഇന്ത്യൻ സമയം വൈകീട്ട് നാലിനുണ്ടായ ഭൂകമ്പം 10 കിലോമീറ്റർ ദൂരത്തിൽ അനുഭവപ്പെട്ടുവെന്ന് നാഷണൽ സെന്റർ ഫോർ സീസ്‌മോളജി അറിയിച്ചു.

എല്ലാ രണ്ട്-മൂന്ന് ആഴ്ചകൾക്കിടയിലും അഫ്ഗാനിസ്താനിൽ ഭൂകമ്പം അനുഭവപ്പെടുന്നുണ്ട്. മെയ് 11 ന് 4.5 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം അഫ്ഗാനിലുണ്ടായി. മെയ് ഒമ്പതിന് 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് അനുഭവപ്പെട്ടത്. ഇത് രണ്ടും ഫൈസാബാദിലാണ് അനുഭവപ്പെട്ടത്.