- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
രണ്ടുപേരുമായി ബന്ധമുണ്ടായപ്പോൾ കുഞ്ഞ് ആരുടേതെന്ന് ആശയക്കുഴപ്പമായി; 35 ആഴ്‌ച്ച പിന്നിട്ടപ്പോൾ ഗർഭചിദ്രം നടത്താൻ മോഹം; ഗർഭാവസ്ഥയെക്കുറിച്ച് കള്ളം പറഞ്ഞ് മരുന്ന് വാങ്ങി; യുവതിക്ക് രണ്ട് വർഷത്തെ തടവ് വിധിച്ച് ബ്രിട്ടീഷ് കോടതി
ലണ്ടൻ: ഗർഭകാലത്തെ കുറിച്ച് കള്ളം പറഞ്ഞ് ഗർഭഛിദ്രം നടത്തുന്നതിനുള്ള മരുന്ന് വാങ്ങിയ യുവതിക്ക് രണ്ട് വർഷത്തെ ജയിൽ ശിക്ഷ വിധിച്ചിരിക്കുകയാണ് സ്റ്റോക്ക് ക്രൗൺ കോടതി. ഇന്നലെയായിരുന്നു വിധി വന്നത്. 32 മുതൽ 34 ആഴ്‌ച്ച വരെ ഗർഭം ആയിരിക്കുന്ന സാഹചര്യത്തിലായിരുന്നു കോവിഡ് കാലത്ത് ആരംഭിച്ച പിൽസ് ബൈ പോസ്റ്റ് പദ്ധതിയിലൂടെ 44 കാരിയായ കാർല ഫോസ്റ്റർ മരുന്ന് വാങ്ങിയത്.
പത്ത് ആഴ്‌ച്ച വരെയുള്ള ഗർഭം അലസിപ്പിക്കുവാനെ ഈ പദ്ധതി പ്രകാരം അനുവാദമുള്ളു. ഒരു റിമോട്ട് കൺസൾട്ടേഷന് ശേഷം മരുന്ന് വീട്ടിലെത്തിച്ച് നൽകുന്നതാണ് ഈ പദ്ധതി. റോയൽ കോളേജ് ഓഫ് ഒബ്സ്റ്റെട്രീഷ്യൻസ് ആന്ദ് ഗൈനക്കോളൈസ്റ്റിൽ നിന്നുള്ളവർ ഉൾപ്പടെ ആരോഗ്യ രംഗത്തെ പല പ്രമുഖരും ഈ യുവതിയോട് ദയ കാണിക്കണമെന്ന് കോടതിയോട് അപേക്ഷിച്ചിരുന്നു. ഇവരെ ശിക്ഷിച്ചാൽ പല സ്ത്രീകളും ഈ സേവനം ഉപയോഗിക്കുന്നതിൽ വിമുഖത കാണിക്കുമെന്ന് അവർ ചൂണ്ടിക്കാണിച്ചു.
രണ്ട് വ്യത്യസ്ത പുരുഷന്മാരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട ഇവർക്ക് കുഞ്ഞ് ആരുടേതാണെന്ന് അറിയാൻ കഴിഞ്ഞില്ല. 2020 ഫെബ്രുവരി മുതൽ തന്നെ ആറു മാസം പ്രായമായ ഗർഭം ഇല്ലാതാക്കാനുള്ള വഴികൾ ഇവർ ഇന്റർനെറ്റിൽ തിരഞ്ഞതായി കോടതിയിൽ ബോധിപ്പിച്ചു. ഏപ്രിലിൽ 24 ആഴ്‌ച്ച കഴിഞ്ഞ ഗരഭം അലസിപ്പിക്കേണ്ടത് എങ്ങനെയെന്ന് ഇവർ തിരഞ്ഞതായും കണ്ടെത്തി.
2020 മെയ് 6 ന് ഇവർ ബ്രിട്ടീഷ് പ്രിഗ്‌നൻസി അഡ്വൈസറി സർവീസുമായി ബന്ധപ്പെട്ടു. അവിടെ നഴ്സിനോട് പറഞ്ഞത് ഏഴ് ആഴ്‌ച്ച ഗർഭിണിയാണെന്നായിരുന്നു. പിന്നീട്, 2020 മെയ് 11 ന് ഗർഭപാത്രത്തിലിരുന്ന് മരണമടഞ്ഞ പെൺകുഞ്ഞിനെ ഇവർ പ്രസവിച്ചു. കുഞ്ഞിന്റെ പോസ്റ്റ്മോർട്ടംറിപ്പോർട്ടിലാണ് അമ്മ ഗർഭഛിദ്രത്തിനുള്ള മരുന്ന് ഉപയോഗിച്ചതായി കണ്ടെത്തിയത്. തുടർന്ന് താൻ കളവ് പറഞ്ഞ് മരുന്ന് വാങ്ങിയതായി അവർ സമ്മതിക്കുകയായിരുന്നു. ബ്രിട്ടീഷ് പ്രിഗ്‌നൻസി അഡ്വൈസറി സർവ്വീസും കോടതി വിധിയിൽ ഞെട്ടൽ രേഖപ്പെടുത്തി.




