- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ജോലി വാഗ്ദാനം നൽകി പ്രായപൂർത്തിയാകാത്തവർ ഉൾപ്പടെയുള്ള യുവതികളെ ബലാത്സംഗം ചെയ്തു; യു കെയിൽ മസാജ് പാർലർ ഉടമയായ ഇന്ത്യൻ വംശജന് 18 വർഷം തടവ്
ജോലി നൽകാമെന്ന് വാഗ്ദാനം നൽകി, ഇന്റർവ്യുവിന് വിളിച്ചു വരുത്തി 17 കാരിയുൾപ്പടെ നിരവധി സ്ത്രീകളെ ബലാത്സംഗം ചെയ്ത ഇന്ത്യൻ വംശജന് വുഡ് ഗ്രീൻ ക്രൗൺ കോടതി 19 വർഷത്തെ തടവ് ശിക്ഷ വിധിച്ചു. വെള്ളിയാഴ്‌ച്ചയായിരുന്നു വിധി വന്നത്. ഒരു വ്യാജ ഇന്റർവ്യു ഒരുക്കിയായിരുന്നു 17 കാരിയെ ഇയാൾ വലയിലാക്കിയത്. ഇന്റർവ്യുവിനെത്തിയ യുവതിയോട് പിറ്റേദിവസം വരാൻ അയാൾ ആവശ്യപ്പെടുകയായിരുന്നു.
ഐലിങ്ടണിലും വുഡ് ഗ്രീൻസിലുമായി രണ്ട് മസാജ് പാർലറുകൾ നടത്തുന്ന രഘു സിംഗമനേരി എന്ന 50 കാരൻ പിറ്റേന്നെത്തിയ യുവതിയെ ഒരു ഹോട്ടലിൽ എത്തിച്ചായിരുന്നു ബലാത്സംഗം നടത്താൻ ശ്രമിച്ചത്. ഇയാളുടെ മറ്റൊരു ഇര ഒരു 19 കാരിയായിരുന്നു. നോർത്ത് ലണ്ടനിലെ ഹൈറോഡിലുള്ള ഒരു മസ്സാജ് പാർലറിൽ വച്ചായിരുന്നു ഈ യുവതിയെ ഇയാൾ ബലാത്സംഗം ചെയ്തത്. മറ്റൊരു വ്യാജ ഇന്റർവ്യുവിന് കളമൊരുക്കി ഗോൾഡേഴ്സ് ഗ്രീനിലെ ഒരു ഹോട്ടലിൽ വെച്ച് ഒരു 23 കാരിയേയും ഇയാൾ ബലാത്സംഗം ചെയ്തിരുന്നു.
ഹോട്ടലിൽ ഒറ്റക്കുള്ളപ്പോൾ യുവതിയെ നിർബന്ധിച്ച് മദ്യം കഴിപ്പിച്ചായിരുന്നു ബലാത്സംഗം ചെയ്തത് എന്ന് റിപ്പോർട്ടുകൾ പറയുന്നു. ജോലിക്ക് അപേക്ഷിച്ച മറ്റൊരു 17 കാരിയോട് ഇയാൾ ട്രയൽ മസാജ് നടത്തുവാനായി ഒരു ഹോട്ടലിലെക്ക് എത്തുവാൻ ആവശ്യപ്പെട്ടു. മദ്യത്തിൽ മയക്കുമരുന്ന് ചേർത്ത് നൽകി യുവതിയെ ഇയാൾ ഹോട്ടൽ മുറിയിൽ വെച്ച് ബലാത്സംഗം ചെയ്യുകയായിരുന്നു എന്ന് കോടതിയിലെ വിചാരണക്കിടെ പ്രോസിക്യുഷൻ പറഞ്ഞു.
മൂന്ന് ബലാത്സംഗങ്ങൾക്കും രണ്ട് ബലം പ്രയോഗിച്ചുള്ള ലൈംഗിക പീഡനങ്ങൾക്കും, ഒരു ബലാത്സംഗ ശ്രമത്തിനുമാണ് ഇയാൾക്കെതിരെ കേസെടുത്തിരുന്നത്. തന്റെ സ്ഥാനം ഉപയോഗിച്ച് ഹതഭാഗ്യരായ യുവതികളെ ആഗ്രഹപൂർത്തിക്കായി ഉപയോഗിച്ച നരാധമൻ കടുത്ത ശിക്ഷതന്നെ അർഹിക്കുന്നു എന്നായിരുന്നു കോടതിയുടെ നിരീക്ഷണം. 19 വർഷത്തെ തടവാണ് ഇയാൾക്ക് വിധിച്ചിരിക്കുന്നത്.