ന്യൂയോർക്ക്: ആഗോളതലത്തിൽ യോഗയ്ക്ക് ശക്തമായ പ്രാധാന്യം ലഭിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദി കാരണമാണെന്ന് ഗ്രാമി പുരസ്‌കാര ജേതാവ് റിക്കി കേജ്. പ്രധാനമന്ത്രി മോദി കാരണം യോഗയ്ക്ക് ലോകമെമ്പാടും ശക്തമായ പ്രാധാന്യം ലഭിച്ചു. ഈ വർഷം, ന്യൂയോർക്കിലെ യുഎൻ ആസ്ഥാനത്ത് യോഗ ദിനത്തിൽ കൂടുതൽ പ്രത്യേകതകളുണ്ട്.

കാരണം നരേന്ദ്ര മോദിയാണ് എല്ലാവരെയും മുന്നിൽ നിന്ന് നയിക്കുക. ഈ യോഗാദിനാചരണത്തിൽ പങ്കെടുക്കാൻ സാധിക്കുന്നതിൽ വലിയ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. മൂന്ന് തവണ ഗ്രാമി അവാർഡ് ജേതാവായ സംഗീതജ്ഞൻ കേജ്. പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ യുഎൻ ആസ്ഥാനത്ത് നടക്കുന്ന യോഗ ദിനാചരണത്തിൽ പങ്കെടുക്കുന്നുണ്ട്.

പ്രധാനമന്ത്രിയുടെ ഔദ്യോഗിക യുഎസ് സന്ദർശനത്തെ കുറിച്ചും കേജ് സംസാരിച്ചു. രണ്ട് ലോക നേതാക്കൾ സൗഹാർദ്ദപൂർവ്വം ഒരുമിച്ചെത്തുന്നത് കാണാനാവുക എന്നത് അതിശയകരമായ കാര്യമാണ്. അന്താരാഷ്ട്രാ ചർച്ചകളിലും വിഷയങ്ങളിലും ഇന്ത്യ ഇപെടാറില്ലെന്ന് പണ്ട് പറയാറുണ്ട്. എന്നാൽ ഇന്ന് കാലാവസ്ഥ മാറ്റം, പാരിസ്ഥിതിക അവബോധം, തുടങ്ങിയ മേഖലകളിൽ ഇടപെടുക മാത്രമല്ല, ഇന്ത്യ നേതൃത്വം നൽകുന്നു.

രാജ്യങ്ങൾ തമ്മിലുള്ള ബന്ധങ്ങൾ ദൃഢമാക്കാനുള്ള ശ്രമങ്ങളിലും ഇന്ത്യ നേതൃ സ്ഥാനത്താണ്. ഇന്ത്യ ഇനി അരികുമാറ്റപ്പെടില്ല. ആഗോള ദക്ഷിണ മേഖലയുടെ നേതാവായി ഇന്ത്യ കണക്കാക്കപ്പെടുകയാണ്. ഈ കൂടിക്കാഴ്ചയിൽ നിന്ന് ലോകത്തിന് പ്രയോജനം ലഭിക്കും. അദ്ദേഹം യുഎസ് സന്ദർശിക്കുകയും അമേരിക്കൻ പ്രസിഡന്റുമായി സംഭാഷണങ്ങൾ നടത്തുകയും ചെയ്യുന്നതിലൂടെ, മോദിയുടെ സന്ദർശനം അമേരിക്കയക്കും പ്രയോജനകരമാണെന്നും അദ്ദേഹം പറഞ്ഞു.