- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കുവൈത്തിൽ കാറിനുള്ളിൽ യുവതിയുടെ മൃതദേഹം; പൊലീസ് അന്വേഷണം തുടങ്ങി
കുവൈത്ത് സിറ്റി: കുവൈത്തിൽ വാണിജ്യ കേന്ദ്രത്തിന് സമീപം നിർത്തിയിട്ട കാറിനുള്ളിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയതിൽ അന്വേഷണം. സാൽമിയയിലായിരുന്നു സംഭവം. സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടെത്തിയ ഒരു കാറിനുള്ളിൽ യുവതി മരിച്ചുകിടക്കുന്നതായി ആഭ്യന്തര മന്ത്രാലയത്തിലെ ഓപ്പറേഷൻസ് യൂണിറ്റിൽ വിവരം ലഭിക്കുകയായിരുന്നു. പിന്നാലെ പൊലീസ് പട്രോൾ സംഘങ്ങളെ സ്ഥലത്തേക്ക് അയച്ചു.
മൃതദേഹത്തിൽ പ്രാഥമിക പരിശോധന നടത്തിയപ്പോൾ തന്നെ ദുരൂഹതയുണ്ടെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ഉടൻ കൂടുതൽ വിപുലമായ അന്വേഷണം തുടങ്ങി. മരണപ്പെട്ട യുവതി കുവൈത്ത് സ്വദേശിയാണെന്നും ഇവരെ മൂന്ന് ദിവസം മുമ്പ് കാണാതായതെന്നും വ്യക്തമായി. ഇവരെ കാണാതായെന്ന് സംബന്ധിച്ച് പൊലീസിൽ പരാതി ലഭിച്ചിരുന്നു.
Next Story




