- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അറഫാ സംഗമം പൂർത്തിയായി; ഹജ്ജ് തീർത്ഥാടകർ മുസ്ദലിഫയിലേക്ക്
ജിദ്ദ: അറഫാ സംഗമം അവസാനിച്ചതോടെ ഹജ്ജ് തീർത്ഥാടകർ അറഫയിൽ നിന്നും മുസ്ദലിഫയിലേക്ക് നീങ്ങുന്നു. 48 ഡിഗ്രി സെൽഷ്യസ് ചൂടിനെ വകവെയ്ക്കാതെ തീർത്ഥാടകർ അറഫയിലെ കർമങ്ങൾ പൂർത്തിയാക്കി. തുടർ കർമങ്ങൾക്കായി ഹാജിമാർ മുസ്ദലിഫയിലേക്ക് നീങ്ങി. ഇന്ന് രാത്രി മുസ്ദലിഫയിൽ കഴിയുന്ന ഹാജിമാർ നാളെ രാവിലെ മിനായിലെ ജംറയിൽ കല്ലേറ് കർമം ആരംഭിക്കും.
അറഫാ സംഗമത്തിൽ പങ്കെടുത്തവർ നവജാത ശിശുവിനെ പോലെ പാപമുക്തരാണെന്നാണ് വിശ്വാസം. അതുകൊണ്ട് പുതിയൊരു ജീവിതം കെട്ടിപ്പടുക്കാനുള്ള പ്രതിജ്ഞയുമായാണ് തീർത്ഥാടകർ അറഫയിൽ നിന്നു മടങ്ങിയത്. നമിറാ പള്ളിയിൽ നടന്ന നമസ്‌കാരത്തിനും ഖുതുബയ്ക്കും സൗദി ഉന്നത പണ്ഡിത സഭാംഗം ശൈഖ് യൂസുഫ് ബിൻ സയീദ് നേതൃത്വം നൽകി.
ഏതാണ്ട് 8 കിലോമീറ്റർ ആണ് അറഫയിൽ നിന്നും മുസ്ദലിഫയിലേക്കുള്ള ദൂരം. സൂര്യൻ അസ്തമിച്ചതോടെ എല്ലാ തീർത്ഥാടകരും ഒരുമിച്ചാണ് മുസ്ദലീഫയിലേക്ക് പുറപ്പെട്ടത്. മുസ്ദലിഫയിലെ തുറന്ന മൈതാനത്താണ് തീർത്ഥാടകർ ഇന്ന് രാത്രി കഴിച്ചുകൂട്ടുക. നാളെ മുതൽ മിനായിലെ ജംറകളിൽ എറിയാനുള്ള കല്ലുകൾ ശേഖരിക്കുന്നത് മുസ്ദലിഫയിൽ നിന്നാണ്.




