- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
യുഎഇയിൽ വാണിജ്യ കെട്ടിടത്തിൽ തീപിടിത്തം; കെട്ടിടത്തിൽ നിന്നും ആളുകളെ ഒഴിപ്പിച്ചു
അബുദാബി: യുഎഇയിലെ അബുദാബിയിൽ വാണിജ്യ കെട്ടിടത്തിൽ വൻ തീപിടിത്തം. മുസഫ പ്രദേശത്തെ ഒരു വാണിജ്യ കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്.
വ്യാഴാഴ്ച ഉച്ചയ്ക്കാണ് തീപിടിത്തമുണ്ടായത്. അബുദാബി പൊലീസും അബുദാബി സിവിൽ ഡിഫൻസ് അഥോറിറ്റിയും ചേർന്ന് തീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമം തുടരുകയാണ്. മുൻകരുതൽ നടപടിയായി കെട്ടിടത്തിൽ നിന്നും ആളുകളെ ഒഴിപ്പിച്ചു. ഔദ്യോഗിക പ്ലാറ്റ്ഫോമുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രമെ വിശ്വസിക്കാവൂ എന്ന് ബന്ധപ്പെട്ട അധികൃതർ അറിയിച്ചു.
Next Story




