മസ്‌കറ്റ്: ഒമാനിൽ മലമുകളിൽ നിന്ന് വീണ് ഒരാൾക്ക് പരിക്കേറ്റു. ഗവർണറേറ്റിലെ സിവിൽ ഡിഫൻസ്, ആംബുലൻസ് ഡിപ്പാർട്ട്മെന്റിന്റെ റെസ്‌ക്യൂ ടീമുകൾ എത്തി രക്ഷപ്പെടുത്തി. ഹെലികോപ്ടറിലെത്തിയാണ് പൊലീസ് സേന രക്ഷാപ്രവർത്തനം നടത്തിയത്.

അൽ ദഖിലിയ ഗവർണറേറ്റിലെ അൽ ജബൽ അൽ അഖ്ധർ വിലായത്തിലെ മലമുകളിൽ നിന്ന് വീണ് ഒരു ഒമാൻ സ്വദേശിക്ക് ഗുരുതരമായി പരിക്കേറ്റതായാണ് സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അഥോറിറ്റി (സിഡിഎഎ) അറിയിച്ചത്.

ഗുരുതരമായി പരിക്കേറ്റ ഇയാളെ ഹെലികോപ്റ്റർ മാർഗം ഒമാൻ ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും റോയൽ ഒമാൻ പൊലീസിന്റെ അറിയിപ്പിൽ പറയുന്നു.