ലണ്ടൻ: ലൈംഗിക വൈകൃതങ്ങളെ കുറിച്ചുള്ള വാർത്തകൾ പുത്തരിയല്ല. ഓരോ തവണയും അത്തരം വാർത്തകൾ കേൾക്കുമ്പോൾ എല്ലാവരും വിരൽ ചൂണ്ടുക, അടച്ചു പൂട്ടിയിട്ട യാഥാസ്ഥിതിക സാമൂഹ്യ വ്യവസ്ഥക്ക് നേരെയായിരിക്കും. കർശന നിയമങ്ങൾ സൃഷ്ടിക്കുന്ന ലൈംഗിക ദാരിദ്ര്യമാണ് അതിനൊക്കെ കാരണം എന്ന് പഴിചാരാനാണ് ഏറെയും പേർക്കിഷ്ടം. എന്നാൽ, താരതമ്യെന പുരോഗമ്ന സമീപനം പുലർത്തുന്ന, തുറന്ന സാമൂഹ്യ വ്യവസ്ഥ നിലനിൽക്കുന്ന ബ്രിട്ടനെ പോലൊരു പാശ്ചാത്യ രാജ്യത്തു നിന്നും അത്തരത്തിൽ ഒരു വാർത്ത വന്നാൽ ആരെ കുറ്റപ്പെടുത്തണം ?

ബ്രിട്ടനിലെ ഡോർസെറ്റിൽ, ക്രൈസ്റ്റ്ചർച്ചിനടുത്തുള്ള ബർട്ടനിൽ നിന്നും പുറഥ്റ്റു വരുന്നത് അത്തരമൊരു ലൈംഗിക വൈകൃതത്തിന്റെ കഥയാണ്. പശുവുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതിന് ഒരു 25 കാരനെതിരെ കേസ് റെജിസ്റ്റർ ചെയ്തിരിക്കുന്നു. തങ്ങൾ വളർത്തുന്ന പശുക്കളെ ദുരുപയോഗം ചെയ്യുന്നു എന്ന സംശയത്തിൽ കർഷകർ സ്ഥാപിച്ച സി സി ടി വി ക്യാമറയിലായിരുന്നു ഈ വൈകൃതത്തിന്റെ ചിത്രം പതിച്ചത്.

ലിയാം ബ്രൗൺ എന്ന് 25 കാരൻ, അർദ്ധരാത്രിക്ക് ബർട്ടണിലെ ഒരു ഫാമിൽ നുഴഞ്ഞു കയറിയായിരുന്നു ഈ വൈകൃതം കാണിച്ചത്. എന്നാൽ, പുതിയതായി സ്ഥാപിച്ച സർവിലൻസ് ക്യാമറയിൽ യുവാവിന്റെ ചെയ്തികൾ കുടുങ്ങുകയും, ഉടനടി കർഷകന് അലാം ലഭിക്കുകയുമായിരുന്നു. സംഭവസ്ഥലത്തേക്ക് കുതിച്ചെത്തിയ ചില കർഷകർ യുവാവിനെ പിടികൂടി.

പശുവിൽ നിന്നും ശേഖരിച്ച ഡി എൻ എ സാമ്പിൾ പരിശോധനയിൽ, പശുവുമായി ഇയാൾ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതായി തെളിയുകയായിരുന്നു. 2022 ജൂൺ 12 ന് ആയിരുന്നു സംഭവം നടന്നത്. ജീവനുള്ള മൃഗവുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയും, സംരക്ഷിത മൃഗത്തിനെ ഉപദ്രവിക്കുകയും ചെയ്ത കുറ്റം സംശയരഹിതമായി തെളിഞ്ഞു എന്ന് പൂൾ മജിസ്ട്രേറ്റ് കോടതി വിധിച്ചു.

കസ്റ്റഡിയിൽ ഇരുന്നു തന്നെ ബ്രൗൺ കേസ് വിചാരണ നേരിടണമെന്ന മജിസ്ട്രേറ്റ് കോടതിയുടെ വിധിയെ തുടർന്ന് ശിക്ഷ വിധിക്കാനായി കേസ് ബേൺമൗത്ത് ക്രൗൺ കോടതിയിലേക്ക് മാറ്റി. ക്യാമറയും അലാറവും ചേര്ന്നുള്ള സർവിലൻസ് സിസ്റ്റമായിരുന്നു ഫാമിൽ സ്ഥാപിച്ചതെന്ന് കേസ് വിചാരണക്കിടെ പ്രോസിക്യുട്ടർ പറഞ്ഞു. ഇതാണ് യുവാവിനെ പിടികൂടാൻ സഹായിച്ചത്. തുടർച്ചയായി തങ്ങളുടെ നാൽക്കാലികൾ പീഡനത്തിന് ഇരയാകുന്നു എന്ന സംശയത്താലായിരുന്നു ഇത്തരമൊരു സിസ്റ്റം ഘടിപ്പിച്ചതെന്നും പ്രോസിക്യുട്ടർ കോടതിയിൽ പറഞ്ഞു.

ഇതിനു മുൻപ് ഏതെങ്കിലും തരത്തിലുള്ള കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട വ്യക്തിയല്ല ബ്രൗൺ എന്ന് കോടതി നിരീക്ഷിച്ചു. അതുകൊണ്ടു തന്നെ ബ്രൗണിന് നിരുപാധിക ജാമ്യം അനുവദിക്കണമെന്ന് അയളുടെ അഭിഭാഷകൻ അഭ്യർത്ഥിച്ചിരുന്നു. എന്നാൽ, ഗുരുതരമായ കുറ്റമാണ് ചെയ്തത് എന്നതിനാൽ, കടുത്ത ശിക്ഷ തന്നെ ലഭിക്കേണ്ടതുണ്ടെന്നും അതിനാൽ കേസ് ക്രൗൺ കോടതിയിലേക്ക് മാറ്റുന്നു എന്നുമായിരുന്നു മജിസ്ട്രേറ്റിന്റെ പ്രതികരണം. ക്രൗൺ കോടതിയിൽ കേസ് വിചാരണ സെപ്റ്റംബർ 22 ന് ആരംഭിക്കും.