- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സ്പോൺസറുടെ മകൻ പീഡിപ്പിച്ച് ഗർഭിണിയാക്കി; ശ്രീലങ്കൻ സ്വദേശിനിയായ വീട്ടുജോലിക്കാരിക്ക് വൻതുക നഷ്ടപരിഹാരം
കുവൈത്ത് സിറ്റി: കുവൈത്തിൽ സ്പോൺസറുടെ മകൻ പീഡിപ്പിച്ച് ഗർഭിണിയാക്കിയ ശ്രീലങ്കൻ സ്വദേശിനിയായ വീട്ടുജോലിക്കാരിക്ക് വൻതുക നഷ്ടപരിഹാരം. വീട്ടുജോലിക്കായി എത്തിയ 32കാരിയാണ് പീഡനത്തെ തുടർന്ന് ഗർഭിണിയായത്. ഗർഭഛിദ്രത്തെ തുടർന്ന് ആരോഗ്യനില വഷളായ യുവതിയെ നാട്ടിലേക്ക് തിരിച്ചുവിടാൻ വിമാനത്തിൽ കയറ്റാൻ ശ്രമിക്കുന്നതിനിടെയാണ് സംഭവം പുറത്തറിഞ്ഞത്.
യുവതി ഗർഭിണിയാണെന്ന വിവരം അറിഞ്ഞ സ്പോൺസർ ഗർഭഛിദ്രം നടത്താൻ ഡോക്ടറെ വീട്ടിലേക്ക് കൊണ്ടുവന്നു. ഈ വിവരം പുറത്തറിയിക്കരുതെന്ന് വീട്ടുജോലിക്കാരിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഗർഭഛിദ്രം നടത്തിയതിനെ തുടർന്ന് ആരോഗ്യസ്ഥിതി വഷളായ വീട്ടുജോലിക്കാരിയെ തൊഴിലുടമ സ്വദേശത്തേക്ക് വിമാനം കയറ്റി വിടുന്നതിനായി വിമാനത്താവളത്തിലെത്തിച്ചു.
എന്നാൽ ആരോഗ്യനില വഷളായ യുവതിയെ വിമാനത്തിൽ കയറ്റാൻ വിമാന കമ്പനി അധികൃതർ വിസമ്മതിച്ചു. ഇക്കാര്യം കുവൈത്തിലെ ശ്രീലങ്കൻ എംബസിയെ അറിയിക്കുകയുമായിരുന്നു. ഇതോടെ ശ്രീലങ്കൻ എംബസി തൊഴിലുടമക്കെതിരെ കേസ് കൊടുത്തു. തുടർന്ന് നടന്ന നിയമപോരാട്ടങ്ങൾക്കൊടുവിൽ യുവതിക്ക് 21,000 അമേരിക്കൻ ഡോളറിന് തുല്യമായ തുക (68 ലക്ഷം ശ്രീലങ്കൻ രൂപ) നഷ്ടപരിഹാരം നൽകാൻ കോടതി വിധിക്കുകയായിരുന്നു.




