- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സ്പാർട്ടൻ വേൾഡ് യൂറോപ്യൻ ചാമ്പ്യൻഷിപ്പ്: മികവ് തെളിയിച്ച് മലയാളി സാന്നിദ്ധ്യം
വിയന്ന: ഓസ്ട്രിയ :- കാപ്രണിൽ വച്ചു നടന്ന 2023 സ്പാർട്ടൻ വേൾഡ് യൂറോപ്യൻ ചാമ്പ്യൻഷിപ്പിൽ ആവേശം പകർന്ന് മികവ് തെളിയിച്ച് മലയാളി സാന്നിദ്ധ്യം. അയർലൻഡിൽ നിന്നുള്ള ജോൺസൻ ചാൾസും, ലിജോയ് ദിവാകരനുമാണ്, സ്പാർട്ടൻ സ്പ്രിന്റ്, സൂപ്പർ ഇനങ്ങളിൽ പങ്കെടുത്ത് കരുത്തു തെളിയിച്ചത്. 8.5 കി.മി വിത്ത് 20 ഓബ്സ്റ്റേക്കിൾസ് സ്പ്രിന്റ്, 14.5 കി. മി വിത്ത് 25 ഓബ്സ്റ്റേക്കിൾസ് സൂപ്പർ ഉൾപ്പടെ 23 കി.മി. ഓട്ടവും 45 ഓബ്സ്റ്റേക്കിൾസുമാണ് രണ്ടു ദിവസം ആയി നടന്ന മത്സരത്തിൽ ഇരുവരും ഫിനിഷ് ചെയ്തു മെഡൽ നേടിയത്.
ലോകത്ത് അമേരിക്ക, ഓസ്‌ട്രേലിയ, കാനഡ തുടങ്ങിയ മുപ്പതോളം രാജ്യങ്ങളിൽ വച്ചു സംഘടിപ്പിക്കുന്ന ഈ റെയ്‌സ് കഠിനമാകുന്നത്, അറ്റ്‌ലസ് സ്റ്റോൺ ക്യാരി, സാൻഡ് ബാഗ്, റോപ് ക്ലയിംബിങ്, മങ്കി ബാർ, ട്വിസ്റ്റർ, ഹെർക്യൂലീസ് ക്യാരി തുടങ്ങിയ ഒബ്സ്റ്റക്കിൾസ് ആണ്. ഇത് പരാജയപ്പെട്ടാൽ ഒരു കിലോമീറ്റർ ലൂപ് റണ്ണിങ്, 30 ബർപീസ്, 50 കിലോഗ്രാം ചെയിൻ ക്യാരി.. തുടങ്ങിയ പെനാൽറ്റി പൂർത്തിയാക്കിയാൽ മാത്രമേ ഫിനിഷ് ചെയ്യാൻ അനുവദിക്കുകയുള്ളൂ..

അയർലൻഡിലെ ഏറ്റവും ഉയരം കൂടിയ കാരന്റോഹിൽ 1039 മീറ്റർ (12കി.മി) കീഴടക്കാൻ ഏകദേശം 6 മണിക്കൂർ വേണ്ടിവരുമ്പോൾ, പാർവ്വത നിരകളാൽ സംമ്പുഷ്ടമായ കാപ്രണിൽ ഏകദേശം 1417 മീറ്റർ (14.5കി.മി)ഉയരവും 25 ഒബ്സ്റ്റക്കിൾസും 4 മണിക്കൂർ 12 മിനിറ്റു കൊണ്ട് പൂർത്തിയാക്കിയാണ് ഇരുവരും സൂപ്പർ മെഡൽ കരസ്ഥമാക്കിയത്. കഴിഞ്ഞ ഒന്നര വർഷത്തെ ചിട്ടയായ പരിശീലനവും ഭക്ഷണ രീതിയും ആണ് ഈ നേട്ടത്തിന് കാരണമെന്ന് ഇരുവരും പറഞ്ഞു.

മെക്കാനിക്കൽ എഞ്ചിനീയറും ഫിറ്റ്‌നസ് ട്രൈനെറും കൂടിയായ ലിജോയിയുടെ നിരന്തര പ്രോത്സാഹനവും പരിശീലന സഹായവുമാണ് പ്രായത്തെപോലും അതിജീവിച്ചു ഈ നേട്ടം കൈയടക്കാൻ ജോൺസൻ ചാൾസിന് സഹായകമായത്. ഇതിനു മുന്നോടിയായി 10കി.മി കോർക്ക് സിറ്റി മാരത്തോൺ, റെഡ് ബുൾ ചലഞ്ച് റൺ എന്നിവ കൂടി ഇവർ ഈ വർഷം പൂർത്തിയാക്കിയിരുന്നു.

അക്കൗണ്ടന്റ്‌റും ഹെൽത്ത് കെയർ അസിസ്റ്റന്റും കൂടിയായ ജോൺസൻ, ലിജോയ് എന്നിവർ കോർക്ക് നിവാസികളാണ്. ഇരുവരുടെയും കുടുംബത്തിന്റെ പൂർണ്ണ പിന്തുണ കൂടി ഈ സാഹസത്തിനു പിന്നിൽ ഇവർക്കുണ്ടായിരുന്നു.അയർലൻഡിലെ ഭൂരിഭാഗം വരുന്ന, പ്രത്യേകിച്ചും ആരോഗ്യ മേഖലയിൽ ജോലിചെയ്യുന്ന മലയാളികൾക്കും അതുപോലെ ഫിറ്റ്‌നസ് ഇഷ്ടപ്പെന്നുവർക്ക് ഒരു പ്രചദാനവുമാണ് ഇവരുടെ ഈ നേട്ടം.
അടുത്ത വർഷം 3000 മീറ്റർ ഉയരത്തിൽ നടക്കുന്ന സ്പാർട്ടന്റെ തന്നെ അതി കഠിനമായ 21 കി.മി ഓട്ടവും 45 ഒബ്സ്റ്റക്കിൾസും അടങ്ങിയ 'സ്പാർട്ടൻ ബീസ്റ്റ് 'ഫിനിഷ് ചെയ്യുക എന്നതാണ് ഇരുവരുടെയും ലക്ഷ്യം.




