- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മസ്‌കറ്റ്: ഒമാനിൽ മോഷണ കുറ്റത്തിന് മൂന്നു ഒമാനി പൗരന്മാർ അറസ്റ്റിൽ. ബർക്കാ വിലായത്തിലെ ഒരു പെട്രോൾ സ്റ്റേഷനിൽ നിന്ന് പണം മോഷ്ടിച്ചതിനാണ് മൂന്നു സ്വദേശികളെ റോയൽ ഒമാൻ പൊലീസ് പിടികൂടിയത്. മസ്‌കറ്റ് ഗവർണറേറ്റ് പൊലീസ് കമാൻഡിന്റെ സഹകരണത്തോടെ, തെക്കൻ ബാത്തിന ഗവർണറേറ്റ് പൊലീസ് കമാൻന്റിന്റെ നേതൃത്വത്തിലാണ് മൂന്നു പേരെ അറസ്റ്റ് ചെയ്തതെന്ന് റോയൽ ഒമാൻ പൊലീസ് പുറത്തിറക്കിയ വാർത്താകുറിപ്പിൽ പറയുന്നു. പിടിയിലായ മൂന്നു പേർക്കുമെതിരെ നിയമ നടപടികൾ പൂർത്തീകരിച്ചുവെന്നും ഒമാൻ പൊലീസിന്റെ പ്രസ്താവനയിൽ വ്യക്തമാക്കുന്നുണ്ട്.
Next Story




