- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അമേരിക്കയിൽ വെടിവയ്പിൽ വീണ്ടും കൂട്ടമരണം; ഷിക്കാഗോ അതിർത്തി മേഖലയിൽ നാലംഗകുടുംബവും മൂന്ന് വളർത്തുനായ്ക്കളും വീടിനുള്ളിൽ കൊല്ലപ്പെട്ടനിലയിൽ; അന്വേഷണം പുരോഗമിക്കുന്നതായി പൊലീസ്
ഷിക്കാഗോ: അമേരിക്കയിൽ വെടിവയ്പിൽ വീണ്ടും കൂട്ടമരണം. ഷിക്കാഗോ അതിർത്തി മേഖലയിൽ താമസിക്കുന്ന നാലംഗ കുടുംബമാണ് കൊല്ലപ്പെട്ടത്. ദമ്പതിമാരെയും രണ്ടുമക്കളെയും വെടിയേറ്റ് കൊല്ലപ്പെട്ടനിലയിലാണ് കണ്ടെത്തിയത്. പ്രദേശിക സമയം ഞായറാഴ്ച രാത്രി 8.40 ഓടെയാണ് റോമിയോവില്ലെയിൽ ഇവരുടെ വസതിയിൽ മൃതദേഹങ്ങൾ കണ്ടെത്തിയത്.
റോമിയോവില്ലിൽ താമസിക്കുന്ന ആൽബർട്ടോ റോളൻ(38) ഭാര്യ സൊറൈഡ ബാട്ടോൽമെ(32) മക്കളായ അഡ്രിയേൽ(10) ഡീഗോ (ഏഴ്) എന്നിവരാണ് മരിച്ചത്. വീട്ടിലുണ്ടായിരുന്ന മൂന്നുവളർത്തുനായ്ക്കളെയും വെടിയേറ്റ് കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയിട്ടുണ്ട്.
ഫോണിൽ ബന്ധപ്പെടാൻ കഴിയുന്നില്ലെന്ന് ബന്ധുക്കൾ അറിയിച്ചതിനെ തുടർന്ന് വീട്ടിൽ അന്വേഷണത്തിനെത്തിയ പൊലീസ് ആണ് ഇവരെ മരിച്ചനിലയിൽ കണ്ടെത്തിയത്. വീടിനുള്ളിൽ തന്നെ മൂന്ന് വളർത്തുനായ്ക്കളുടെ ജഡവും കണ്ടെത്തി.
ഒരുദിവസം മുഴുവൻ കുടുംബം ഫോൺകോളുകളോട് പ്രതികരിക്കാതിരിക്കുന്നതോടെ ഇവരുടെ ബന്ധുവാണ് വിവരം പൊലീസിൽ അറിയിച്ചത്. തുടർന്ന് ഞായറാഴ്ച രാത്രി പൊലീസ് സംഘം വീട്ടിലെത്തിയപ്പോഴാണ് നാലുപേരെയും വെടിയേറ്റനിലയിൽ കണ്ടെത്തിയത്. ശനിയാഴ്ച രാത്രിക്കും ഞായറാഴ്ച പുലർച്ചെയ്ക്കും ഇടയിലാണ് കൃത്യം നടന്നതെന്നാണ് പൊലീസ് കരുതുന്നത്.
സംഭവം കൊലപാതകമാണെന്നാണ് പൊലീസിന്റെ പ്രാഥമികനിഗമനം. ഈ നിഗമനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നതെന്നും മക്കളെയും വളർത്തുനായ്ക്കളെയും കൊലപ്പെടുത്തി ആത്മഹത്യ ചെയ്തതാണെന്ന് കരുതാനാകില്ലെന്നും പൊലീസ് അറിയിച്ചു.




