- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
യുഎൻ പൊതുസഭയിൽ കശ്മീർ വിഷയം വീണ്ടും ഉന്നയിച്ച് തുർക്കി; ജി20 ഉച്ചകോടിയിൽ മോദി എർദോഗാൻ കൂടിക്കാഴ്ചയ്ക്ക് പിന്നാലെ
ന്യൂയോർക്ക്: യുഎൻ പൊതുസഭയിൽ കശ്മീർ വിഷയം വീണ്ടും ഉന്നയിച്ച് തുർക്കി പ്രസിഡന്റ് തയീപ് എർദോഗാൻ. യുഎൻ പൊതുസഭയുടെ 78ാം സമ്മേളനത്തിൽ ലോകനേതാക്കളെ അഭിസംബോധന ചെയ്യുമ്പോഴാണു കശ്മീർ വിഷയം എർദോഗാൻ ഉന്നയിച്ചത്. പ്രശ്‌നം ഇന്ത്യയും പാക്കിസ്ഥാനും ചർച്ചയിലൂടെ പരിഹരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
''ഇന്ത്യയും പാക്കിസഥാനും തമ്മിലുള്ള ചർച്ചയിലൂടെയും സഹകരണത്തിലൂടെയും കശ്മീരിൽ സമാധാനം സ്ഥാപിക്കാനാകും. ഇതു ദക്ഷിണേഷ്യൻ മേഖലയിലാകെ ശാന്തിയും സ്ഥിരതയും സാധ്യമാക്കും. ഈ നിലയ്ക്കുള്ള എല്ലാ നടപടികൾക്കും തുർക്കിയുടെ പിന്തുണ തുടർന്നുമുണ്ടാകും'' എർദോഗാൻ പറഞ്ഞു. ഡൽഹിയിലെ ജി20 ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്കു പിന്നാലെയാണ് എർദൊഗാന്റെ പ്രസ്താവനയെന്നതു ശ്രദ്ധേയമാണ്.
ഇരുരാജ്യങ്ങളും തമ്മിൽ വ്യാപാര, അടിസ്ഥാനസൗകര്യ വികസന ബന്ധങ്ങൾ ശക്തിപ്പെടുത്താൻ ജി20 ഉച്ചകോടിക്കിടെ നടത്തിയ കൂടിക്കാഴ്ചയിൽ മോദിയും എർദോഗാനും ചർച്ച ചെയ്തിരുന്നു. നേരത്തേ, കശ്മീർ സാഹചര്യത്തെ 'കത്തുന്ന പ്രശ്നം' എന്ന് വിളിച്ച എർദോഗാൻ പ്രത്യേക പദവി റദ്ദാക്കിയതിനെ വിമർശിക്കുകയും ചെയ്തിരുന്നു. എന്നാൽ കശമീർ ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്ന മറുപടിയാണ് ഇന്ത്യ നൽകിയത്.




