ധാക്ക: ബംഗ്ലാദേശില്‍ സംവരണ വിരുദ്ധ വിദ്യാര്‍ഥി പ്രക്ഷോഭത്തിനിടെ, സ്വര്‍ണപ്പണിക്കാരന്‍ കൊല്ലപ്പെട്ട കേസില്‍ ഷെയ്ഖ് ഹസീന സര്‍ക്കാറിലെ മന്ത്രിയും സ്പീക്കറും അറസ്റ്റില്‍. മുന്‍ സ്പീക്കര്‍ ഷിറിന്‍ ഷര്‍മിന്‍ ചൗധരിയും വാണിജ്യകാര്യ വകുപ്പ് മുന്‍ മന്ത്രി ടിപു മുന്‍ഷിയുമാണ് അറസ്റ്റിലായത്. ഇവരുള്‍പ്പെടെ 17 പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.

38കാരനായ സ്വര്‍ണപ്പണിക്കാരന്‍ മുസ്‌ലിമുദ്ദിന്‍ മിലന്‍ ജൂലൈ 19ന് റംഗൂറിലാണ് വെടിയേറ്റുമരിച്ചത്. ഹസീന രാജിവെച്ച് നാടുവിട്ടതോടെ, പാര്‍ലമെന്റംഗങ്ങളും മുന്‍ മന്ത്രിമാരും ഒളിവില്‍ പോയിരുന്നു. മുന്‍ഷിയും ഒളിവിലായിരുന്നു. ബംഗ്ലാദേശ് പാര്‍ലമെന്റിലെ ആദ്യ വനിതാ സ്പീക്കറായിരുന്നു 46 കാരിയായ ചൗധരി.