- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമേരിക്കയെ വിറപ്പിച്ച് 'ഹെലൻ' ചുഴലിക്കാറ്റ്; മരണസംഖ്യ 162 ആയി ഉയർന്നു; വൻ നാശനഷ്ടം
മയാമി: അമേരിക്കയിൽ വീശിയടിച്ച് ഹെലൻ ചുഴലിക്കാറ്റിൽ വൻ നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഹെലൻ ചുഴലിക്കൊടുങ്കാറ്റിലും ഇതിനോട് അനുബന്ധിച്ചുള്ള ശക്തമായ മഴയിലും അമേരിക്കയിലെ തെക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ മരിച്ചവരുടെ എണ്ണം 162 ആയി ഉയർന്നിട്ടുണ്ട്.
നോർത്ത് കരോലിനയിൽ 73 പേരാണ് മരിച്ചത്. സൗത്ത് കരോലിനയിൽ 36 പേർ മരിച്ചതായി വിവരങ്ങളും ഉണ്ട്.
ജോർജിയയിൽ 25 പേരും ഫ്ലോറിഡയിൽ പതിനേഴ് പേരും ടെന്നേസിയിൽ ഒൻപത് പേരും മരിച്ചു. വിർജിനിയയിൽ രണ്ട് പേർ മരിച്ചു. കഴിഞ്ഞ ദിവസം പർവതനഗരമായ ആഷ് വില്ലെയിൽ 30 പേർക്ക് ജീവൻ നഷ്ടമായിരുന്നു.
ഫ്ളോറിഡയിലെ ബിഗ് ബെൻഡ് പ്രദേശത്ത് കഴിഞ്ഞ വ്യാഴാഴ്ചയാണു ഹെലൻ ചുഴലിക്കാറ്റ് വീശിയടിച്ചത്. ഇതിന്റെ പ്രഭാവം മൂലം ജോർജിയ, നോർത്ത് കരോളിന, സൗത്ത് കരോളിന, ടെന്നസി എന്നിവിടങ്ങളിൽ ശക്തമായ മഴയാണ് പെയ്തത്.