- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇവിഎമ്മുകൾ എളുപ്പത്തിൽ ഹാക്ക് ചെയ്യാൻ സാധിക്കും; അത് സുരക്ഷിതമല്ല; ഞാനൊരു ടെക്നോളജിസ്റ്റ് ആയത്കൊണ്ട് ഇതൊക്കെ അറിയാം; വോട്ടിങ് മെഷീനുകൾക്കെതിരെ വീണ്ടും ആഞ്ഞടിച്ച് ഇലോൺ മസ്ക്
അമേരിക്ക: ഇവിഎം മെഷീനുകൾക്കെതിരെ വീണ്ടും തുറന്നടിച്ച് ഇലോൺ മസ്‌ക്. വോട്ടിങ് മെഷീനുകൾക്കെതിരെ തിരിഞ്ഞ് മസ്‌ക് വീണ്ടും വിവാദങ്ങളിൽ ഇടം പിടിച്ചിരിക്കുകയാണ്. വോട്ടിങ് മെഷീനുകൾ എളുപ്പത്തിൽ ഹാക്ക് ചെയ്യാൻ സാധിക്കുന്നവയാണെന്നും സുരക്ഷിതമല്ലെന്നും മസ്‌ക് വിമർശിച്ചു.
ടെക്നോളജി രംഗത്ത് ഞാൻ ഒരു അഗ്രഗണ്യൻ ആയത്കൊണ്ട് കമ്പ്യൂട്ടറുകളെ കുറിച്ച് നന്നായി അറിയാമെന്നും. കമ്പ്യൂട്ടർ പ്രോഗ്രാമുകളെ വിശ്വസിക്കാനാവില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.വോട്ടിങ് മെഷീനുകളെ വിമർശിച്ച മസ്ക് ബാലറ്റ് പേപ്പറാണ് തിരഞ്ഞെടുപ്പില്‍ സുരക്ഷിതമെന്നും പറഞ്ഞു.
അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിനൊപ്പം പങ്കെടുത്ത പൊതു ചടങ്ങിൽ ആയിരിന്നു മസ്‌ക് ഇവിഎമ്മുകള്‍ക്കെതിരെ വീണ്ടും രൂക്ഷമായി തുറന്നടിച്ചത്.
Next Story