- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഈ വീഡിയോ വ്യാജം; ഇത് മോർഫ് ചെയ്തതാണ്; എനിക്ക് നല്ല വിഷമം ഉണ്ട്; കുറ്റക്കാർ ഉടനെ പിടിയിലാകും; വിവാദത്തിലായി പാകിസ്ഥാൻ ടിക് ടോക് താരം മിനാഹിൽ മാലിക്; സൈബർ ആക്രമണം ശക്തം; പരാതി നൽകി താരം
ഇസ്ലാമാബാദ്: തന്റെ വ്യാജ വീഡിയോ പ്രചരിപ്പിക്കുന്നതിനെതിരെ പാകിസ്ഥാനിലെ പ്രമുഖ ടിക് ടോക് താരവും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ മിനാഹിൽ മാലിക് രംഗത്ത്. ഇതോടെ താരം വലിയ വിവാദത്തിൽ ആയിരിക്കുകയാണ്.
ഒരു യുവാവിനോടൊപ്പമുള്ള വിഡിയോയാണ് പ്രചരിപ്പിച്ചത്. അതിൽ യുവാവിനോടപ്പമുള്ള ഇന്റിമേറ്റ് രംഗങ്ങളാണ് ഉള്ളത്. വീഡിയോ പ്രചരിച്ചതിന് പിന്നാലെ താരത്തിനെതിരെ രൂക്ഷമായ സൈബർ ആക്രമണമാണ് നടക്കുന്നത്.
ഇതിനിടെ, വീഡിയോ വ്യാജമാണെന്നും ഇതോടെ മോർഫ് ചെയ്തതാണെന്നും പറഞ്ഞ് മിനാഹിൽ മാലിക് രംഗത്തെത്തി. പ്രചരിക്കുന്ന വീഡിയോ മോർഫ് ചെയ്തതാണെന്ന് മിനാഹിൽ വ്യക്തമാക്കി. ടിക് ടോക്കിൽ പോസ്റ്റ് ചെയ്ത ഒരു വീഡിയോയിലൂടെ ആയിരുന്നു മിനാഹിലിന്റെ പ്രതികരണം.
തന്റെ പേരിൽ പ്രചരിക്കുന്ന വീഡിയോ പൂർണ്ണമായും വ്യാജമാണ്. ഇതിനോടകം തന്നെ എഫ്ഐഎയ്ക്ക് പരാതി നൽകുകയും ചെയ്തു. ഈ സംഭവം തനിക്കും കുടുംബത്തിനും വലിയ മാനസിക വിഷമമുണ്ടാക്കിയെന്നും കുറ്റക്കാർ ഉടൻ തന്നെ പിടിയിലാകുമെന്നും മിനാഹിൽ പറഞ്ഞു.
തൻ്റെ പ്രതിച്ഛായ തകർക്കാൻ രൂപകൽപ്പന ചെയ്ത ദുരുദ്ദേശ്യപരമായ ഗൂഢാലോചനയുടെ ഭാഗമാണ് ഇപ്പോൾ പ്രചരിക്കുന്ന വീഡിയോകളെന്ന് മിനാഹിൽ വ്യക്തമാക്കി. ഇതിലെ ദൃശ്യങ്ങൾ വ്യാജവും എഡിറ്റ് ചെയ്തതുമാണ്.