ബ്രിട്ടൻ: കൂട്ടുകാർക്കൊപ്പം സമയം ചെലവിടുന്നതിനിടെ തനിക്ക് നേരെ ഭീഷണി പിന്നാലെ എംപി ഒരാളെ മുഖത്ത് ആഞ്ഞ് ഇടിച്ച് നിലത്ത് വീഴ്ത്തി മർദ്ദിച്ചു. തൊട്ട് പിന്നാലെ 24 മണിക്കൂറിനകം പാർലമെന്റ് അംഗത്തെ സസ്പെൻഡ് ചെയ്ത് ലേബർ പാർട്ടി. ബ്രിട്ടനിലെ റൺകോൺ ആൻഡ് ഹെൽസ്ബി മണ്ഡലത്തിൽ നിന്നുള്ള എംപിയായ 'മൈക്കൽ ലീ അമേസ്ബറി'ക്കെതിരെയാണ് ലേബർ പാർട്ടി നടപടിയെടുത്തത്.

പൊതുമധ്യത്തിൽ വച്ച് എംപി ഒരാളോട് കയർക്കുന്നതും പിന്നാലെ മുഖത്തിടിച്ച് റോഡിലേക്ക് ഇടുന്നതും നിലത്ത് വീണ ആളെ ചവിട്ടുകയും തൊഴിക്കുകയും ചെയ്യുന്ന ദൃശ്യങ്ങൾ ഇതിനോടകം സമൂഹമാധ്യമത്തിൽ വൈറലായി കഴിഞ്ഞിരിക്കുകയാണ്. ആളുകൾ ഇടപെട്ട ശേഷവും മർദ്ദനം തുടരുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

സംഭവത്തിന് പിന്നാലെ എംപി യെ സസ്‌പെൻഡ് ചെയ്തു. ശേഷം അന്വേഷണം പൂർത്തിയാവുന്ന രീതിയ്ക്ക് പാർട്ടി അംഗത്വത്തേക്കുറിച്ച് തീരുമാനമെടുക്കുമെന്നും പാർട്ടി വക്താവ് അറിയിച്ചു.

സുഹൃത്തുക്കളോടൊപ്പം സമയം ചെലവിടുന്നതിനിടെ തനിക്ക് നേരെ ഭീഷണി വരുന്ന സാഹചര്യമുണ്ടായതായാണ് സംഭവത്തേക്കുറിച്ച് മൈക്കൽ ലീ അമേസ്ബറി പ്രതികരിച്ചിരിക്കുന്നത്.