അമേരിക്ക: ട്രംപിന്റെ രണ്ടാം വരവിൽ അമേരിക്ക മുഴുവനും പുതിയ പ്രതീക്ഷയിലാണ്.ലോകത്തെ മിക്ക രാഷ്ട്രീയ നേതാക്കളും ട്രംപിന് ആശംസകൾ അറിയിച്ച് രംഗത്ത് എത്തി. ഇപ്പോഴിതാ അമേരിക്കയുടെ 47-ാമത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഡോണൾഡ് ട്രംപിന് ആശംസകൾ അറിയിച്ച് ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രംഗത്തെത്തിയിരിക്കുകയാണ്. തെരഞ്ഞെടുപ്പിൽ ട്രംപ് സ്വന്തമാക്കിയത് ഉജ്ജ്വല വിജയമെന്ന് ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന എക്‌സിലൂടെ വ്യക്തമാക്കി.

ട്രംപുമായും ഭാര്യ മെലാനിയ ട്രംപുമായും പ്രധാനമന്ത്രിയായിരിക്കെ താൻ നിരവധി തവണ കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്നും പരസ്പരം സൗഹൃദം പങ്കിട്ടിട്ടുണ്ടെന്നും ഷെയ്ഖ് ഹസീന വ്യക്തമാക്കി.

ട്രംപിന്റെ കീഴിൽ അമേരിക്ക- ബംഗ്ലാദേശ് ബന്ധം കൂടുതൽ ശക്തിപ്പെടുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അവർ പറഞ്ഞു. ഇരുരാജ്യങ്ങളുടെയും ഉഭയകക്ഷി ബന്ധം പരസ്പര ധാരണയോടെ മുന്നോട്ടു കൊണ്ടുപോകാൻ സാധിക്കണമെന്നും ഹസീന കൂട്ടിച്ചേർത്തു.