സാൻ പെട്രോ സുല: മെക്സിക്കോയിൽ ശക്തമായി ആഞ്ഞടിച്ച് 'സാറ കൊടുങ്കാറ്റ്'. മധ്യ അമേരിക്കയിലും മെക്സിക്കോയുടെ തെക്കൻ മേഖലയിലും വ്യാപക നാശം വിതച്ച് ഉഷ്ണ മേഖലാ കൊടുങ്കാറ്റായ സാറ. ഹോണ്ടുറാസിൽ വലിയ രീതിയിലുള്ള മണ്ണിടിച്ചിലിന് കാരണമായതിന് പിന്നാലെയാണ് ഉഷ്ണ മേഖലാ കൊടുങ്കാറ്റായ സാറ മധ്യ അമേരിക്കയിലേക്ക് ഇപ്പോൾ നീങ്ങുന്നത്. മണിക്കൂറിൽ 165 കിലോമീറ്റർ വേഗതയിലാണ് കര തൊട്ടത്.

സാറ ഹോണ്ടുറാസിലാണ് കാറ്റ് കര തൊട്ടത്. ഹോണ്ടുറാസിന്റെ വടക്ക് പടിഞ്ഞാറൻ മേഖലയിലുള്ള കാബോ ഗ്രാസിയസ് അ ഡിയോസിൽ എത്തിയതെന്നാണ് വിവരങ്ങൾ.ഈ മേഖലയിൽ 13000 ജനങ്ങളാണ് ജീവിക്കുന്നത്.

വലിയ രീതിയിലുള്ള മഴ ഉണ്ടാക്കിയാണ് സാറ മുന്നോട്ട് നീങ്ങുന്നതെന്നാണ് മെക്സിക്കോയിലെ കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കുന്നത്. നിലവിൽ കര തൊട്ട ശക്തിയിൽ അൽപം കുറവ് വന്നിട്ടുണ്ടെങ്കിലും മണിക്കൂറിൽ 75 കിലോമീറ്റർ വേഗതയിലാണ് സാറ കൊടുങ്കാറ്റ് മുന്നോട്ട് നീങ്ങുന്നത്.

വീണ്ടും സമുദ്ര ഭാഗത്തേക്ക് എത്തുന്നതിന് മുൻപ് മുന്നിലുള്ള സകലതും നശിപ്പിക്കാൻ സാറയ്ക്ക് ആവുമെന്നാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. 75 സെന്റിമീറ്റർ വരെ മഴ വിതച്ചാണ് സാറ മുന്നോട്ട് നീങ്ങുന്നത്. ഇത് വെള്ളപ്പൊക്കത്തിനും വലിയ രീതിയിൽ മണ്ണിടിച്ചിലിനുള്ള സാധ്യതകളും ഉണ്ടെന്ന് മുന്നറിയിപ്പ് ഉണ്ട്.