- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തെക്കുപടിഞ്ഞാറന്‍ ഐസ്ലന്ഡിൽ അഗ്നിപര്‍വതം പൊട്ടിത്തെറിച്ചു; പ്രദേശത്ത് ലാവ ഒഴുകുന്നു; ഒരുകൊല്ലത്തിനിടെ പൊട്ടിത്തെറിക്കുന്നത് ഏഴാംവട്ടം; ആളുകളെ ഒഴിപ്പിച്ചു; ദൃശ്യങ്ങൾ വൈറൽ
ഐസ്‌ലന്‍ഡ്: തെക്കുപടിഞ്ഞാറന്‍ ഐസ്‌ലന്‍ഡിലെ അഗ്നിപര്‍വതം പൊട്ടിത്തെറിച്ചു. ഒരുകൊല്ലത്തിനിടെ ഏഴാംവട്ടമാണ് പർവതം പൊട്ടിത്തെറിക്കുന്നത്. തെക്കുപടിഞ്ഞാറന്‍ ഐസ്‌ലന്‍ഡിലെ റെയ്കനെസ് ഉപദ്വീപിലെ ഗ്രൈന്‍ഡവിക്കിന് സമീപം സ്ഥിതിചെയ്യുന്ന സുന്‍ഡ്‌നുക്‌സ്ഗിഗാര്‍ എന്ന സജീവ അഗ്നിപര്‍വതമാണ് വീണ്ടും പൊട്ടിത്തെറിച്ചിരിക്കുന്നത്.
പ്രദേശത്ത് ഇപ്പോൾ അതീവ ജാഗ്രതയാണ് ജനങ്ങൾക്ക് നൽകിയിരിക്കുന്നത്. ചുവപ്പ്-ഓറഞ്ച് നിറത്തിലുള്ള ലാവ പൊട്ടിയൊലിക്കുന്നതിന്റെയും പുകപടലങ്ങളുടെയും ദൃശ്യങ്ങള്‍ ഇതിനോടകം സമൂഹ മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.
അഗ്നിപര്‍വതം പൊട്ടിത്തെറിച്ചുവെങ്കിലും വലിയ നാശനഷ്ടങ്ങൾ ഉണ്ടായിട്ടില്ലെന്നും റിപ്പോർട്ടുകൾ ഉണ്ട്. അതേസമയം, ജിയോതെര്‍മല്‍ സ്പായ്ക്കും വിനോദസഞ്ചാരത്തിനും പേരുകേട്ട മത്സ്യബന്ധനഗ്രാമമായ ഗ്രൈന്‍ഡവിക്കിലെ ആളുകളെ ഒഴിപ്പിച്ചിട്ടുണ്ട്. അതേസമയം, ജനുവരിയില്‍ ഉണ്ടായ അഗ്നിപര്‍വത സ്‌ഫോടനത്തില്‍ ഗ്രാമത്തിലെ മൂന്ന് വീടുകള്‍ കത്തിനശിക്കുകയും ചെയ്തിരുന്നു. 33 സജീവ അഗ്നിപര്‍വതങ്ങളാണ് ഐസ്‌ലന്‍ഡിലുള്ളത്.