മാഡ്രിഡ്: സ്പെയിനിൽ ഇപ്പോൾ വളരെ അപ്രതീക്ഷിതമായിട്ടാണ് ഓരോ പ്രളയങ്ങളും ഉണ്ടാകുന്നത്. അതുകൊണ്ട് തന്നെ ഭരണകൂടം ഒരു വലിയ മാറ്റത്തിനാണ് ഇപ്പോൾ ശ്രമിക്കുന്നത്. കാലാവസ്ഥ അപ്രതീക്ഷിത വെല്ലുവിളികൾ സൃഷ്ടിക്കുന്ന സാഹചര്യത്തിൽ ശമ്പളത്തോട് കൂടിയ കാലാവസ്ഥാ അവധിയുമായി സ്പെയിൻ. നാല് ദിവസം വരെയാണ് ശമ്പളത്തോട് കൂടിയ കാലാവസ്ഥാ അവധിയാണ് അനുവദിച്ചിരിക്കുന്നത്.

അതേസമയം, ഒരു മാസം മുൻപുണ്ടായ മിന്നൽ പ്രളയത്തിൽ 224ലേറെ പേർ മരിച്ച സാഹചര്യത്തിലാണ് സ്പെയിനിന്റെ പുതിയ തീരുമാനം. ഒക്ടോബർ 29നുണ്ടായ പേമാരിയിലും തുടർന്നുണ്ടായ പ്രളയത്തിലും നിരവധി പേർ ജോലി സ്ഥലത്തേക്ക് പോകാനുള്ള ശ്രമങ്ങൾക്കിടയിൽ പ്രളയക്കെടുതിയിൽ ബാധിക്കപ്പെട്ടത് വലിയ രീതിയിലുള്ള പ്രതിഷേധങ്ങൾക്ക് കാരണമായിരുന്നു.

ദേശീയ കാലാവസ്ഥാ വകുപ്പിൽ നിന്നുള്ള റെഡ് അലേർട്ട് ലഭിച്ച ശേഷവും ജീവനക്കാർ ജോലി സ്ഥലങ്ങളിലേക്ക് എത്താൻ നിർബന്ധിതരായിരുന്നു. യൂറോപ്പിലെ തന്നെ ഏറ്റവും വലിയ പ്രളയത്തിൽ ജനങ്ങൾക്ക് തക്ക സമയത്ത് മുന്നറിയിപ്പ് നൽകാനുള്ള പിഴവിനെ തുടർന്നായിരുന്നു ഇത്തരമൊരു സാഹചര്യമാണ് ഉണ്ടായത്.

ഒരു ജീവനക്കാരനും പ്രതികൂല കാലാവസ്ഥയിൽ അപകടകരമായ രീതിയിൽ തൊഴിൽ ഇടത്തിലേക്ക് പോകേണ്ടി വരുന്ന സാഹചര്യം ഉണ്ടാവാതിരിക്കാനാണ് നീക്കമെന്നാണ് സ്പെയിൻ തൊഴിൽ മന്ത്രാലയം വ്യക്തമാക്കി.