- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അടുക്കളയിൽ വെച്ച് നടന്ന തർക്കം; കലാശിച്ചത് കൊലപതകത്തിലേക്ക്; കാനഡയിൽ ഇന്ത്യൻ വിദ്യാർത്ഥിയെ അതിക്രൂരമായി കുത്തികൊലപ്പെടുത്തി; കൃത്യം നടത്തിയത് റൂംമേറ്റ്; പ്രതിയെ അറസ്റ്റ് ചെയ്തു
സർനിയ: കാനഡയിൽ ഇന്ത്യൻ വിദ്യാർത്ഥിയെ റൂംമേറ്റ് അതിക്രൂരമായി കുത്തികൊലപ്പെടുത്തിയതായി റിപ്പോർട്ടുകൾ. കാനഡയിലെ ഒൻ്റാറിയോയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്.
ലാംബ്ടൺ കോളേജിലെ ഒന്നാം വർഷ ബിസിനസ് മാനേജ്‌മെൻ്റ് വിദ്യാർത്ഥിയായ ഗുറാസിസ് സിങ്ങിനെയാണ് 36 കാരനായ ക്രോസ്‌ലി ഹണ്ടർ എന്നയാൾ കുത്തിക്കൊലപ്പെടുത്തിയത്. സർനിയയിലെ ക്യൂൻ സ്ട്രീറ്റിലാണ് സംഭവം നടന്നത്.
നേരെത്തെ ഇരുവരും അടുക്കളയിൽ വെച്ച് തമ്മിൽ തർക്കം നടന്നിരുന്നു. പിന്നീട് ഇന്ത്യൻ വിദ്യാർത്ഥിയുടെ കൊലപാതകത്തിൽ കലാശിച്ചത്. കത്തി ഉപയോഗിച്ച് റൂംമേറ്റ് ഗുറാസിസ് സിങ്ങിനെ ഒന്നിലധികം തവണ കുത്തിയെന്നാണ് പറയുന്നത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് ഗുറാസിസ് സിങ്ങിന്റെ മൃതദേഹം കണ്ടെടുക്കുകയും പ്രതിയെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
സംഭവത്തിന് പിന്നിലെ കാരണം എന്താണെന്ന് കണ്ടെത്താൻ വിശദമായ അന്വേഷണം നടക്കുകയാണെന്നും കൊലയ്ക്ക് പിന്നിൽ വംശീയമായ സംഭവങ്ങൾ നടന്നിട്ടുണ്ടോയെന്നും അന്വേഷിക്കുമെന്നും പോലീസ് പറഞ്ഞു.