- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫിലിപ്പീന്‍സില്‍ അഗ്നിപര്‍വതം പൊട്ടിത്തെറിച്ചു; 200 കിലോമീറ്റർ ദൂരെവരെ ചാരം പതിച്ചു; പ്രദേശത്ത് കർഫ്യൂ; ആളുകളെ ഒഴിപ്പിച്ചു; അതീവ ജാഗ്രത!
മനില: ഫിലിപ്പീന്‍സില്‍ അഗ്നിപര്‍വതം പൊട്ടിത്തെറിച്ചതായി റിപ്പോർട്ടുകൾ. സെൻട്രൽ നഗ്രോസ് ദ്വീപിലെ കാൻലോൺ മലനിരയിലെ അഗ്നിപർവതമാണ് പൊട്ടിത്തെറിച്ചത്. ഇതോടെ മധ്യ ഫിലിപ്പൈൻ മേഖലയിൽ ഏകദേശം 87,000 ആളുകളെ ഒഴിപ്പിച്ചിട്ടുണ്ട്. നാശനഷ്ടങ്ങളൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. വീണ്ടും അഗ്നിപർവത സ്ഫോടനം ഉണ്ടായേക്കുമെന്നും വിവരങ്ങൾ ഉണ്ട്.
അഗ്നിപര്‍വതത്തില്‍നിന്നുള്ള ചാരം 200 കിലോമീറ്റർ ദൂരെവരെ പതിച്ചതായി അധികൃതർ വ്യക്തമാക്കി. അഗ്നിപര്‍വത സ്ഫോടനത്തെത്തുടർന്ന് വിമാന സർവീസുകൾ റദ്ദാക്കി. പ്രദേശത്തെ സ്കൂളുകൾ അടയ്ക്കുകയും രാത്രികാല കർഫ്യൂ ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. തിങ്കളാഴ്ച വൈകുന്നേരമായിരുന്നു സ്ഫോടനം. ഇതിനു പിന്നാലെ ഭൂകമ്പങ്ങളും റിപ്പോർട്ട് ചെയ്തു.