- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗസ്സയിൽ കൊടുംശൈത്യം; തണുത്ത് മരവിച്ച് ജനങ്ങൾ; മൂന്ന് പിഞ്ചുകുഞ്ഞുങ്ങൾക്ക് ദാരുണാന്ത്യം; കുട്ടികളെ തുണികളിൽ പൊതിഞ്ഞ് സംരക്ഷിച്ച് അമ്മമാർ; പല പ്രദേശങ്ങളിലും കുറഞ്ഞ താപനില; അതീവ ജാഗ്രത!
ഗസ്സ: ഗസ്സയിൽ ശക്തമായ കൊടുംതണുപ്പ്. ആളുകളെല്ലാം തണുത്ത് മരവിക്കുന്നതായി റിപ്പോർട്ടുകൾ. ഇതിനിടെ നവജാതശിശുക്കൾ കൊടും തണുപ്പ് മൂലം മരിച്ചു. തെക്കൻ ഗാസയിലെ അൽ-മവാസിയിലെ അഭയാർത്ഥി ക്യാമ്പിലാണ് 48 മണിക്കൂറിനിടെ മൂന്ന് കുട്ടികൾ കടുത്ത തണുപ്പിൽ മരവിച്ച് മരിച്ചത്. മൂന്ന് ദിവസം പ്രായമുള്ള കുഞ്ഞും മരിച്ചവരിൽ ഉൾപ്പെടുന്നുവെന്ന് ഗസ്സയിലെ ആരോഗ്യ മന്ത്രാലയം ഡയറക്ടർ ജനറൽ ഡോ. മുനീർ അൽ-ബുർഷ് പറഞ്ഞു.
ഗസ്സയിലെ കുറഞ്ഞ താപനിലയും, ക്യാമ്പിലെ വീടുകളിൽ താപനില ക്രമീകരിക്കാനുള്ള സൗകര്യം ഇല്ലാത്തതുമാണ് കുഞ്ഞുങ്ങളുടെ മരണത്തിലേക്ക് നയിച്ചതെന്ന് അധികൃതർ പറയുന്നു. റഫയുടെ പടിഞ്ഞാറുള്ള തീരപ്രദേശമായ അൽ-മവാസിയിൽ കുടിയിറക്കപ്പെട്ട ആയിരകണക്കിന് ഫലസ്തീനികളാണ് അഭയം തേടിയിരിക്കുന്നത്. തുണിയും നൈലോണും കൊണ്ട് നിർമ്മിച്ച താൽക്കാലിക ടെന്റുകളിലാണ് ഇവർ താമസിച്ചു വരുന്നത്.
പ്രദേശത്തെ കൊടും തണുപ്പാണ് ഇപ്പോൾ മേഖലയിൽ വെല്ലുവിളിയാകുന്നത്. കുഞ്ഞുങ്ങളെ തുണികളിൽ പൊതിഞ്ഞ് ശരീരതാപനില ക്രമീകരിക്കാനാണ് മാതാപിതാക്കൾ ശ്രമിക്കുന്നത്. പക്ഷെ വസ്ത്രങ്ങൾ കുറവായതിനാൽ അധികനേരം ഇത് തുടരാൻ സാധിക്കുന്നില്ല. വീണ്ടുമൊരു ശൈത്യകാലം എത്തിയതോടെ ഇവരുടെ ജീവിതം കൂടുതൽ ദുഷ്കരമാവുകയാണ്.