- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വർണ്ണഖനിയിൽ കുടുങ്ങിയിട്ട് മാസങ്ങളായി; എല്ലും തോലുമായി തൊഴിലാളികൾ; ജീവൻ നിലനിർത്താൻ സ്വന്തം മാംസം വരെ ഭക്ഷിക്കേണ്ട അവസ്ഥ; ചുറ്റും ഭീകരമായ കാഴ്ചകൾ; ദക്ഷിണാഫ്രിക്കയിൽ സംഭവിക്കുന്നത്!
കേപ്ടൗൺ: ദക്ഷിണാഫ്രിക്കയിൽ തൊഴിലാളികൾ സ്വർണ്ണഖനിയിൽ കുടുങ്ങിയിട്ട് മാസങ്ങളായി. ആഴമേറിയ ഖനിക്കുള്ളിലാണ് തൊഴിലാളികൾ കുടുങ്ങി കിടക്കുന്നത്. അതിജീവനത്തിനായി മനുഷ്യമാംസം ഭക്ഷിച്ചതായി റിപ്പോർട്ട്.
ഖനിയിൽ കുടുങ്ങിക്കിടക്കുന്നവർ അതിജീവിക്കാനായി കൈകാലുകളിലെയും വാരിയെല്ലുകളുടെയും ഭാഗങ്ങൾ ഭക്ഷിക്കുന്നതായാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. ദക്ഷിണാഫ്രിക്കയിലെ ബഫൽസ്ഫോണ്ടെയ്ൻ ഗോൾഡ് ഖനിയിലാണ് ആയിരക്കണക്കിന് അനധികൃത തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നത്.
ഖനനം അവസാനിപ്പിച്ച ഖനിക്കുള്ളിൽ സ്വർണം തേടിയാണ് ഇവർ ഇറങ്ങിയത്. അടുത്തിടെ, 324 ഖനിത്തൊഴിലാളികളെ പുറത്തെത്തിച്ചിരുന്നു. ഇതിൽ 78 പേർ മരിച്ചു. അധികൃതർ ആവശ്യപ്പെട്ടിട്ടും തൊഴിലാളികൾ പുറത്തിറങ്ങാൻ കൂട്ടാക്കിയിരുന്നില്ല. തുടർന്ന് ഭക്ഷണം വിതരണം തടഞ്ഞുവെച്ചെന്നും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
അനധികൃത ഖനനം, സ്വർണം കൈവശം വയ്ക്കൽ എന്നീ കുറ്റങ്ങൾ പുറത്തിറക്കിയവർക്കെതിരെ ചുമത്തി. ഖനിയിൽ നിന്നും രക്ഷപ്പെട്ട പുറത്തെത്തിയവരാണ് ഭീകരമായ അവസ്ഥ വിവരിച്ചത്. അതേസമയം, അധികൃതരുടെ അനാസ്ഥയാണ് ഇത്രയും പേരുടെ ജീവൻ നഷ്ടമാകാൻ കാരണമായതെന്നും രൂക്ഷവിമർശനവും ഉയരുന്നുണ്ട്.