- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉപരോധങ്ങൾ ലംഘിച്ചതിൽ നടപടി; വെനസ്വേലയുടെ വിമാനം പിടിച്ചെടുത്ത് അമേരിക്ക; വിമാനത്തിന്റെ പുറത്ത് നോട്ടീസ് പതിപ്പിച്ചു; പിടിച്ചിട്ടത് ഇക്കാരണത്താൽ!
വാഷിംഗ്ടൺ: വെനസ്വേലയുടെ വിമാനം പിടിച്ചെടുത്ത് അമേരിക്ക. ഡൊമിനിക്കൻ റിപ്പബ്ലിക്കിൽ യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർകോ റൂബിയോയുടെ സന്ദർശനത്തിനിടെയാണ് വിമാനം പിടിച്ചെടുത്തത്. തലസ്ഥാനമായ സാന്റോ ഡൊമിൻഗോയിലെ വ്യോമതാവളത്തിൽ പിടിച്ചിട്ടിരുന്ന വിമാനത്തിന്റെ പുറത്ത് നോട്ടീസ് പതിപ്പിച്ചു.ഉപരോധങ്ങൾ ലംഘിച്ചെന്ന പേരിലാണ് നടപടി. യു.എസിന്റെ നിർദ്ദേശപ്രകാരം കഴിഞ്ഞ വർഷമാണ് വിമാനത്തെ ഡൊമിനിക്കൻ അധികൃതർ രാജ്യത്ത് തടഞ്ഞുവച്ചത്.
ഗ്രീസ്, തുർക്കി, റഷ്യ, നികരാഗ്വ, ക്യൂബ തുടങ്ങിയ രാജ്യങ്ങളിലെ സന്ദർശനത്തിന് വെനസ്വേലൻ സർക്കാർ വൃത്തങ്ങൾ ഉപയോഗിച്ച ഈ വിമാനം അറ്റക്കുറ്റപ്പണികൾക്കാണ് ഡൊമിനിക്കൻ റിപ്പബ്ലിക്കിൽ എത്തിയത്. കഴിഞ്ഞ സെപ്തംബറിൽ വെനസ്വേല പ്രസിഡന്റ് നിക്കോളാസ് മഡുറോയുടെ ഒരു വിമാനം ഇതേ സാഹചര്യത്തിൽ ഡൊമിനിക്കൻ റിപ്പബ്ലിക്കിൽ നിന്ന് തന്നെ യു.എസ് പിടിച്ചെടുത്തിരുന്നു.
അതേ സമയം, മഡുറോയുടെ അറസ്റ്റിലേക്ക് നയിക്കുന്ന വിവരങ്ങൾ കൈമാറുന്നവർക്കുള്ള പാരിതോഷികം യു.എസ് ജനുവരിയിൽ 2.5 കോടി ഡോളറായി ഉയർത്തിയിരുന്നു. മുമ്പ് 1.5 കോടി ഡോളറായിരുന്നു. മഡുറോയുടെ പേരിൽ ആരോപിക്കപ്പെടുന്ന മയക്കുമരുന്ന് കടത്ത്, അഴിമതി കുറ്റങ്ങൾ മുൻനിറുത്തിയാണ് നീക്കം.